India

കരുണാനിധിയുടെ പേരില്‍ ക്ഷേത്രം; ചെലവ് 30 ലക്ഷം

പിന്നാക്കവിഭാഗക്കാരായ അരുന്ധതിയാര്‍ സമുദായത്തില്‍പെട്ടവരാണ് ക്ഷേത്രം നിര്‍മിക്കാനൊരുങ്ങുന്നത്.

കരുണാനിധിയുടെ പേരില്‍ ക്ഷേത്രം;  ചെലവ് 30 ലക്ഷം
X

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും അന്തരിച്ച ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ പേരില്‍ ക്ഷേത്രം നിര്‍മിക്കുന്നു. 30 ലക്ഷം ചെലവ് വരുന്ന ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ നാമക്കലില്‍ നിര്‍മിക്കുന്നത്. പിന്നാക്കവിഭാഗക്കാരായ അരുന്ധതിയാര്‍ സമുദായത്തില്‍പെട്ടവരാണ് ക്ഷേത്രം നിര്‍മിക്കാനൊരുങ്ങുന്നത്.

കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അരുന്ധതിയാര്‍ സമുദായത്തില്‍പെട്ടവര്‍ക്ക് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ നിയമനത്തിലും മൂന്നുശതമാനം പ്രത്യേക സംവരണം നല്‍കിയതിനുള്ള ആദരസൂചകമായാണ് നടപടി. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ 2009ല്‍ അരുന്ധതിയാര്‍ വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിരുന്നു. ക്ഷേത്രത്തിനുള്ള ഭൂമിപൂജ ഇന്നലെ നാമക്കല്‍ കുച്ചിക്കാട് ഗ്രാമത്തില്‍ നടന്നു. ഡിഎംകെ വനിതാവിഭാഗത്തിനൊപ്പം ചേര്‍ന്നാണ് അരുന്ധതിയാര്‍ വിഭാഗക്കാര്‍ ക്ഷേത്രം നിര്‍മിക്കുന്നത്.


Next Story

RELATED STORIES

Share it