ഉത്തര്‍പ്രദേശില്‍ ബിഎസ്പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു
ബിഎസ്പി നേതാവ് ഹാജി അഹ്സനും അനന്തരവന് ഷദാബുമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ നാജിബാബാദ് ടൗണിലെ ഓഫിസില്‍ ഹാജി അഹ്സനും അനന്തരവനും ഓഫിസിലിരിക്കുമ്പോഴായിരുന്നു സംഭവം.
BY NSH28 May 2019 2:48 PM GMT
X
NSH28 May 2019 2:48 PM GMT
ലഖ്നോ: ഉത്തര്‍പ്രദേശിലെ ബിജ്നോറില് ബിഎസ്പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു. ബിഎസ്പി നേതാവ് ഹാജി അഹ്സനും അനന്തരവന് ഷദാബുമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ നാജിബാബാദ് ടൗണിലെ ഓഫിസില്‍ ഹാജി അഹ്സനും അനന്തരവനും ഓഫിസിലിരിക്കുമ്പോഴായിരുന്നു സംഭവം. അജ്ഞാതരായ അക്രമികള്‍ ഓഫിസില്‍ അതിക്രമിച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബിജ്നര് എസ്പി ലക്ഷ്മി നിവാസ് മിശ്ര അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍നിന്ന് വ്യക്തമായത്. അജ്ഞാതരായ രണ്ടുപേരെ പ്രതികളാക്കി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡീഷനല്‍ എസ്പി അറിയിച്ചു.
Next Story
RELATED STORIES
ഹിജാബ്, മുസ്ലിം വിലക്കിന് പിറകെ കര്‍ണാടകയില്‍ ഹലാല്‍ വിരുദ്ധ...
1 April 2022 2:21 PM GMTകര്‍ണാടകയില്‍ യുപി മാതൃക പയറ്റുകയാണ് ബിജെപി
16 March 2022 9:54 AM GMTവ്ലാദിമിര്‍ പുടിന്റെ ആണവ ഭീഷണി എത്രത്തോളം യാഥാര്‍ത്ഥ്യമാണ്?
3 March 2022 10:25 AM GMTവധശിക്ഷയെ എതിര്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെവിടെയാണ്?
18 Feb 2022 3:08 PM GMTഅടിപതറി ബിജെപി; മൂന്ന് ദിവസത്തിനിടെ യുപിയില്‍ പാര്‍ട്ടി വിട്ടത് 9...
13 Jan 2022 9:47 AM GMTസിൽവർ ലൈൻ: നിലപാട് വ്യക്തമാക്കാതെ കേന്ദ്ര സർക്കാർ; കുളംകലക്കി...
12 Jan 2022 2:48 PM GMT