ബംഗളൂരു: എംഎല്‍എയുടെ വീടിനടുത്തുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ബംഗളൂരു: എംഎല്‍എയുടെ വീടിനടുത്തുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എയുടെ വീടിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എംഎല്‍എ മുനിരത്‌നയുടെ വ്യാളിക്കവലിലെ വീടിനു സമീപമാണ് രാവിലെ 9.15ഓടെ സ്‌ഫോടനമുണ്ടായത്. ഇതുവഴി നടന്നു പോവുകയായിരുന്ന വെങ്കിടേഷ് (45) ആണ് കൊല്ലപ്പെട്ടതെന്നു ബാംഗഌര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ടി സുനീര്‍ കുമാര്‍ അറിയിച്ചു.

ഉഗ്രസ്‌ഫോടനമാണുണ്ടായതെന്നും സ്‌ഫോടനത്തില്‍ വെങ്കിടേഷിന്റെ ശരീരം പല കഷ്ണങ്ങളായതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ഥലത്തെത്തിയ ഫോറന്‍സിക് വിദഗ്ദര്‍ സ്‌ഫോടനാവശിഷ്ടങ്ങള്‍ ശേഖരിക്കുകയും പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

സ്‌ഫോടനം നടക്കുമ്പോള്‍ എംഎല്‍എ മുനിരത്‌ന വീട്ടിലുണ്ടായിരുന്നില്ലെന്നു പോലിസ് പറഞ്ഞു.

രാജരാജേശ്വരി നഗര്‍ മണ്ഡലത്തിലേക്കു കഴിഞ്ഞ വര്‍ഷം മെയ് മാസം നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മുനിരത്‌ന വിജയിച്ചത്.

RELATED STORIES

Share it
Top