India

പൗരത്വ ബില്‍: മോദിയെ കരിങ്കൊടി കാണിച്ച അസം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു

പൗരത്വ ബില്‍: മോദിയെ കരിങ്കൊടി കാണിച്ച അസം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു
X

ഗുവാഹത്തി: അസം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്്തു. ഏഴ് പേരാണു അറസ്റ്റിലായതെന്നു സിറ്റി കമ്മീഷണര്‍ ദീപക് കുമാര്‍ പറഞ്ഞു. പൗരത്വ രജിസ്‌ട്രേഷന്‍ ബില്ല് നടപ്പാക്കാന്‍ കേന്ദ്രം നടപടി എടുക്കുന്നതില്‍ പ്രതിഷേധിച്ചാണു അസം വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്ത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രധാനമന്ത്രി ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പോകവെയാണ് ഗോ ബാക്ക് വിളികളോടെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്. പൗരത്വ ബില്ലുമായി മുന്നോട്ടു പോവാന്‍ തന്നെയാണു സര്‍ക്കാര്‍ തീരുമാനമെങ്കില്‍ കടുത്ത പ്രതിഷേധമായിരിക്കും ഇനി നേരിടേണ്ടി വരികയെന്നു ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് ഭട്ടാചാര്യ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it