India

തജീന്ദര്‍ പാല്‍ ബഗ്ഗയ്‌ക്കെതിരേ പുതിയ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് മൊഹാലി കോടതി

കഴിഞ്ഞ ദിവസമാണ് ബി ജെ പി നേതാവ് തജീന്ദര്‍ പാല്‍ ബഗ്ഗയുടെ നാടകീയമായ അറസ്റ്റും പിന്നീടുള്ള 'രക്ഷപ്പെടുത്തലും' ഉണ്ടായത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വീട്ടില്‍നിന്ന് അറസ്റ്റു ചെയ്ത തജീന്ദര്‍ പാല്‍ സിങ് ബഗ്ഗയുമായി മൊഹാലിയിലേക്ക്‌പോയ പത്തംഗ പഞ്ചാബ് പോലിസ് സംഘത്തെ ഡല്‍ഹി പോലിസ് നിര്‍ദേശത്തെതുടര്‍ന്ന് ഹരിയാനയില്‍ തടഞ്ഞുവച്ചാണ് മോചിപ്പിച്ചത്. കൂടാതെ തട്ടിക്കൊണ്ടു പോകല്‍ ആരോപിച്ച് പഞ്ചാബ് പോലിസിനെതിരേ കേസെടുക്കുകയും ചെയ്തു.

തജീന്ദര്‍ പാല്‍ ബഗ്ഗയ്‌ക്കെതിരേ പുതിയ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് മൊഹാലി കോടതി
X

അമൃത്സര്‍: തജീന്ദര്‍ പാല്‍ ബഗ്ഗയുടെ നാടകീയമായ അറസ്റ്റും തുടര്‍ന്നുള്ള 'രക്ഷപ്പെടുത്തലിനും' പിന്നാലെ ബിജെപി നേതാവിനെ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ പഞ്ചാബ് പോലിസിനോട് നിര്‍ദ്ദേശിച്ച് മൊഹാലി കോടതി. കഴിഞ്ഞ ദിവസമാണ് ബി ജെ പി നേതാവ് തജീന്ദര്‍ പാല്‍ ബഗ്ഗയുടെ നാടകീയമായ അറസ്റ്റും പിന്നീടുള്ള 'രക്ഷപ്പെടുത്തലും' ഉണ്ടായത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വീട്ടില്‍നിന്ന് അറസ്റ്റു ചെയ്ത തജീന്ദര്‍ പാല്‍ സിങ് ബഗ്ഗയുമായി മൊഹാലിയിലേക്ക്‌പോയ പത്തംഗ പഞ്ചാബ് പോലിസ് സംഘത്തെ ഡല്‍ഹി പോലിസ് നിര്‍ദേശത്തെതുടര്‍ന്ന് ഹരിയാനയില്‍ തടഞ്ഞുവച്ചാണ് മോചിപ്പിച്ചത്. കൂടാതെ തട്ടിക്കൊണ്ടു പോകല്‍ ആരോപിച്ച് പഞ്ചാബ് പോലിസിനെതിരേ കേസെടുക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിനും പ്രോത്സാഹിപ്പിക്കുന്നതിനുമെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിജെപി നേതാവിനെ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ മൊഹാലി കോടതി പഞ്ചാബ് പോലീസിനോട് നിര്‍ദ്ദേശിച്ചത്. മാര്‍ച്ച് 30ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് പുറത്ത് നടന്ന ബിജെപി യുവജന വിഭാഗം പ്രതിഷേധത്തല്‍ നടത്തിയ പരാമര്‍ശങ്ങളാണ് ബഗ്ഗയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാരണമായത്. കേസ് മേയ് 23ന് വീണ്ടും പരിഗണിക്കും.

അതേസമയം, ആം ആദ്മി പാര്‍ട്ടിക്കും അതിന്റെ തലവന്‍ അരവിന്ദ് കെജ്രിവാളിനുമെതിരേ ശബ്ദമുയര്‍ത്തുന്നത് തുടരുമെന്നാണ് ബഗ്ഗയുടെ നിലപാട്. തനിക്കെതിരേ ഒന്നോ നൂറോ എഫ്‌ഐആറോ രജിസ്റ്റര്‍ ചെയ്താലും, ഗുരു സാഹിബിനെ അവഹേളിക്കുന്നതും കശ്മീരി പണ്ഡിറ്റുകളെ കെജ്രിവാള്‍ അപമാനിച്ചതിനെതിരെയും ശബ്ദമുയര്‍ത്തുമെന്നാണ് ബഗ്ഗ പറഞ്ഞത്.

അതേസമയം, തജീന്ദര്‍ പാല്‍ സിംഗിനെ കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലിസ് ഉദ്യോഗസ്ഥരെ ഹരിയാന പോലിസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചെന്ന കേസിലെ നടപടികള്‍ ഹരിയാന പഞ്ചാബ് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തങ്ങള്‍ ഒരു പോലിസ് ഉദ്യോഗസ്ഥരെയും കസ്്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് രണ്ട് സംസ്ഥാനങ്ങളും പറയുന്നത്.

തേജീന്ദറിനെ കസ്റ്റഡിയില്‍ എടുത്ത ഡല്‍ഹി പോലിസ് തങ്ങളെ ഹരിയാനയിലെ കുരുക്ഷേത്രയില്‍ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരേ പഞ്ചാബ് പോലിസ് സംഘം പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മാസം മൊഹാലിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സണ്ണി സിംഗ് അലുവാലി നല്‍കിയ കേസിലാണ് പഞ്ചാബ് പോലിസ് ബിജെപി നേതാവിനെ ഡല്‍ഹിയിലെവസതിയിലെത്തി അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it