മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി 100 കോടി വാഗ്ദാനം ചെയ്തു?
മൊറേന ജില്ലയിലെ സബല്‍ഗഡ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ബയ്ജനാഥ് കുശ്വാഹയ്ക്കാണ് പണം വാഗ്ദാനം ചെയ്തത്.
ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബിജെപി 100 കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണം. മൊറേന ജില്ലയിലെ സബല്‍ഗഡ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ബയ്ജനാഥ് കുശ്വാഹയ്ക്കാണ് പണം വാഗ്ദാനം ചെയ്തത്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗാണ് ഈ ആരോപണം ഉന്നയിച്ചത്. ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠിയാണ് കുശ്വാഹയെ പണം നല്‍കാമെന്ന് പറഞ്ഞു ബന്ധപ്പെട്ടത്. പണത്തോടൊപ്പം മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചുണ്ടാക്കുന്ന പുതിയ സര്‍ക്കാരില്‍ മന്ത്രിയാക്കാമെന്നായിരുന്നു വാഗ്ദാനം.
കോണ്‍ഗ്രസിലെ മറ്റ് എംഎല്‍എമാര്‍ക്കും ബിജെപി ഈ രീതിയില്‍ പണം വാഗ്ദാനം ചെയ്തിരുന്നെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. എന്നാല്‍ ആരോപണം കള്ളമാണെന്നും തെളിവുണ്ടെങ്കില്‍ ദിഗ്വിജയ് സിംഗ് അത് പുറത്തുവിടണമെന്നും ബിജെപി ആവശ്യപ്പെട്ടു.
RELATED STORIES
നാല് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
28 May 2022 7:45 AM GMTചമ്രവട്ടത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം
28 May 2022 7:33 AM GMTലഡാക്കില്‍ മരണപെട്ട സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ജന്മനാട്ടില്...
28 May 2022 6:25 AM GMTആര്‍മിയില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടി; യുവാവ്...
27 May 2022 7:16 PM GMTഓരോടം പാലത്ത് ബൈക്ക് അപകടം; അരിപ്ര സ്കൂള്‍പടി സ്വദേശി മരിച്ചു
27 May 2022 2:39 AM GMTമൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗ്ള്‍ പേ വഴി ഹോട്ടല്‍ ഉടമയില്‍നിന്ന് പണം...
26 May 2022 1:20 AM GMT