India

തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി

പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിട നിര്‍മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ സമ്മതിക്കില്ലെന്നാണ് ഭീഷണി

തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി
X

ഫയല്‍ ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ. പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിട നിര്‍മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ സമ്മതിക്കില്ലെന്നാണ് ഭീഷണി.

പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇതു ദോഷകരമായി ബാധിക്കും. മുന്‍ കാലങ്ങളില്‍ വാള്‍മാര്‍ട്ടിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു. ഈയിടെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഗള്‍ഫ് സന്ദര്‍ശന വേളയിലാണ് കോയമ്പത്തൂരില്‍ ലുലു മാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രം ഒപ്പുവച്ചത്. ഇന്ത്യയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് തമിഴ്‌നാട്ടില്‍ 3,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. ഷോപ്പിംഗ് മാള്‍, ഭക്ഷ്യ സംസ്‌കരണ കേന്ദ്രം എന്നിവ ആരംഭിക്കുന്നതിനുള്ള ധാരണാ പത്രത്തില്‍ ലുലു ഗ്രൂപ്പും തമിഴ്‌നാട് സര്‍ക്കാരും ഒപ്പുവച്ചിരുന്നു. തമിഴ് നാടിനെ പ്രതിനിധീകരിച്ച് വ്യവസായ വികസന വകുപ്പ് പ്രോമോഷന്‍ ബ്യൂറോ മാനേജിംഗ് ഡയറക്ടര്‍ പൂജ കുല്‍ക്കര്‍ണിയും, ലുലു ഗ്രൂപ്പിനെ പ്രതിനിധികരിച്ച് ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലിയുമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, വ്യവസായ മന്ത്രി തങ്കം തെന്നരശ്, എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചത്.

Next Story

RELATED STORIES

Share it