ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസ് സ്വാധീനം തന്നെയെന്നു ദിഗ് വിജയ് സിങ്
ഭോപാല്‍: രാജ്യത്തു മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും നേരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു പ്രേരണയാവുന്നത് ആര്‍എസ്എസ് ആശയം തന്നെയെന്നു കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. രാജ്യത്തു ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനു പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്നാമത്തേത് ഒരാക്രമണമുണ്ടായാല്‍ ഇരകള്‍ക്കു നീതി ലഭ്യമാവുന്നില്ലെന്നു മാത്രമല്ല, അക്രമികള്‍ ശിക്ഷിക്കപ്പെടുന്നുമില്ല. രണ്ടാമതായി ആര്‍എസ്എസ് ആദര്‍ശം അക്രമികളില്‍ ചെലുത്തിയ സ്വാധീനം. ഇതു രണ്ടും തന്നെയാണ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം.
ബിജെപി എംഎല്‍എ ആകാശ് വിജയ് വര്‍ഗീയ നഗരസഭാ ഉദ്യോഗസ്ഥനെ ആക്രമിക്കുന്നതു നാമെല്ലാം കണ്ടതാണ്. ഇതാണ് ആര്‍എസ്എസ്, ബിജെപി ആശയം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെയും ആര്‍എസ്എസ് ആശയം ഉള്‍ക്കൊണ്ടതിന്റെയും ഫലമായി തന്നെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണം തുടരുന്നത്- ഇന്‍ഡോറില്‍ മാധ്യമങ്ങളോടു സംസാരിക്കവെ ദിഗ് വിജയ് സിങ് പറഞ്ഞു.
RELATED STORIES
മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്ശത്തില് കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMTനിര്ധനരുടെ ഹൃദ്രോഗ ചികില്സയ്ക്കായി പ്രത്യേക സഹായ പദ്ധതി
19 May 2022 4:32 AM GMTപാചകവാതക വില വീണ്ടും കൂട്ടി
19 May 2022 4:15 AM GMTഅമേരിക്കയില് കുരങ്ങുപനി സ്ഥിരീകരിച്ചു; ആദ്യ കേസ് കാനഡയിലേക്ക് യാത്ര...
19 May 2022 4:04 AM GMTയുനെസ്കോയുടെ ആഗോളവിജ്ഞാന നഗരത്തില് ഇടംപിടിച്ച് പൂര നഗരി
19 May 2022 3:45 AM GMTകീവിലെ യുഎസ് എംബസി പ്രവര്ത്തനം പുനരാരംഭിച്ചു; പതാക ഉയര്ത്തി
19 May 2022 3:21 AM GMT