'മോദിയാണെങ്കില്‍ സാധ്യമാണ്' എന്ന മുദ്രാവാക്യവുമായി ബിജെപി
മോദി ഹെ തോ മുംകിന്‍ ഹേ(മോദിയാണെങ്കില്‍ സാധ്യമാണ്) എന്ന മുദ്രാവാക്യവുമായായിരിക്കും ബിജെപി പൊതുതിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

ന്യൂഡല്‍ഹി: ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇക്കുറിയും നരേന്ദ്ര മോദിക്ക് തന്നെ അപ്രമാദിത്വം. മോദി ഹെ തോ മുംകിന്‍ ഹേ(മോദിയാണെങ്കില്‍ സാധ്യമാണ്) എന്ന മുദ്രാവാക്യവുമായായിരിക്കും ബിജെപി പൊതുതിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണ ചുമതല ജെയ്റ്റ്‌ലിക്കാണ്.
അതേ സമയം, എന്‍സിപി 11 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. സുനില്‍ താക്കറെ(റായ്ഗഡ്), സുപ്രിയ സൂലെ(ബാരാമതി), ഉദയന്‍രാജെ ഭോസ്ലെ(സതാര), ധനന്‍ഞ്ജയ് മഹാദിക്(കോലാപൂര്‍), രാജേന്ദ്ര സിന്‍ഗാനെ(ബുല്‍ദാന), ഗുലാബ് റാവു ദേവ്കര്‍(ജാല്‍ഗാവ്), രാജേഷ് വിറ്റേകര്‍(പര്‍ഭാനി), സഞ്ജയ് ദിന പാട്ടീല്‍(മുംബൈ നോര്‍ത്ത് ഈസ്റ്റ്), ആനന്ദ് പരന്‍ജാപെ(താനെ), ബാബാജി പാട്ടീല്‍(കല്യാണ്‍), മുഹമ്മദ് ഫൈസല്‍(ലക്ഷദ്വീപ്) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഹാത്കനാന്‍ഗ്ലെയില്‍ സ്വാഭിമാനി ശെത്കാരി സംഘടനയുടെ നിലവിലെ എംപി രാജു ഷെട്ടിയെ പിന്തുണക്കാനും എന്‍സിപി തീരുമാനിച്ചു.
RELATED STORIES
കാര്‍ഷികാവശ്യങ്ങള്‍ക്ക് നല്കിയ പട്ടയ ഭൂമിയില്‍ മറ്റു നിര്‍മ്മാണ...
25 May 2022 6:03 AM GMTരാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 2,124 പേര്‍ക്ക് കൊവിഡ്
25 May 2022 5:30 AM GMTഎന്റെ കേരളം – സര്‍ക്കാര്‍ സേവനങ്ങള്‍ തത്സമയം സൗജന്യമായി; പതിനഞ്ച്...
25 May 2022 5:25 AM GMTകുടുംബശ്രീ അംഗങ്ങള്‍ക്ക് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ ഏജന്റാകാന്‍...
25 May 2022 5:22 AM GMTവിലക്കയറ്റം;ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിയും...
25 May 2022 4:57 AM GMTമംഗളൂരുവിലെ മലാലി മസ്ജിദിനു 500 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ
25 May 2022 4:52 AM GMT