ബിജെപി നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍; അമിത് ഷാ അധ്യക്ഷസ്ഥാനം ഒഴിയുന്നത് ചര്‍ച്ചയാവും
രാവിലെ 11 മണിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ അമിത്ഷായുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്ര മന്ത്രിസഭാ രൂപീകരണത്തിനു ശേഷമുള്ള ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ഇന്ന് ചേരുന്നത്.
ന്യൂഡല്‍ഹി: ബിജെപി ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. രാവിലെ 11 മണിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ അമിത്ഷായുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്ര മന്ത്രിസഭാ രൂപീകരണത്തിനു ശേഷമുള്ള ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ഇന്ന് ചേരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയായ സാഹചര്യത്തില്‍ അമിത്ഷാ അധ്യക്ഷസ്ഥാനത്ത് തുടരണമോ എന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് റിപോര്‍ട്ടുകള്‍.
ഡിസംബറില്‍ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുംവരെ അമിത് ഷാ അധ്യക്ഷസ്ഥാനത്ത് തുടരാനും സാധ്യതയുണ്ട്. അംഗത്വവിതരണത്തില് തുടങ്ങി പ്രദേശികതലം മുതല്‍ സംസ്ഥാനത്തെയും ദേശീയതലത്തിലെയും നേതൃനിരയെ തിരഞ്ഞെടുക്കുന്നതുവരെ നീളുന്ന സംഘടന തിരഞ്ഞെടുപ്പ് നടപടിക്രമത്തിന് മുന്നോടിയായാണ് യോഗം. നാല് സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യോഗം വിലയിരുത്തും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയെയും ജാര്‍ഖണ്ഡിനെയും ഹരിയാനയെയും സംഘടനാ തിരഞ്ഞെടുപ്പില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒറ്റപദവി നയമാണ് ബിജെപി പിന്തുടരുന്നതെങ്കിലും ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കൂടി പശ്ചാത്തലത്തില്‍ കൂടി അധ്യക്ഷസ്ഥാനത്ത് അമിത് ഷാ തുടരണമെന്ന അഭിപ്രായവും നേതാക്കളില്‍നിന്ന് ഉയരുന്നുണ്ട്.
അധ്യക്ഷ പദത്തില്‍ അമിത്ഷാ തുടര്‍ന്ന് മറ്റ് സംഘടനാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ വര്‍ക്കിങ് പ്രസിഡന്റിനെ നിയോഗിച്ചേക്കും. അങ്ങനെയെങ്കില്‍ അമിത്ഷായ്ക്ക് പകരം ബിജെപി അധ്യക്ഷ സ്ഥാനത്ത് വന്നേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മുന്‍ കേന്ദ്ര മന്ത്രി ജെ പി നദ്ദ തന്നെയാവും വര്‍ക്കിങ് പ്രസിഡന്റാവുക. സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ ചുമതലയുള്ള ഭാരവാഹികളുടെ യോഗം വ്യാഴം, വെള്ളി ദിവസങ്ങളിലായി ഡല്‍ഹിയില്‍ അമിത് ഷാ വിളിച്ചുചേര്‍ത്തിട്ടുണ്ട്.
RELATED STORIES
ബസിനുള്ളില്‍ നഗ്നതാ പ്രദര്‍ശനം; ഇറക്കിവിട്ട മുന്‍ പഞ്ചായത്തംഗം...
22 May 2022 2:05 PM GMTകുരങ്ങുപനി ബാധിതരുടെ എണ്ണം 92 ആയതായി ലോകാരോഗ്യസംഘടന
22 May 2022 1:42 PM GMTഫാഷിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങള്‍...
22 May 2022 1:34 PM GMTപ്രീമെട്രിക് സ്കോളർഷിപ്പ്: ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ ന്യൂനത...
22 May 2022 1:29 PM GMTകര്‍ഷകര്‍ക്ക് സര്‍ക്കാരുകളെ മറിച്ചിടാനാവും: കര്‍ഷകരോട് കേന്ദ്ര...
22 May 2022 1:23 PM GMTരാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ വിവേചനവും ലൈംഗികാതിക്രമവും; പരാതി ...
22 May 2022 12:47 PM GMT