യുപി: കൊലപാതകക്കേസില്‍ ബിജെപി എംഎല്‍എക്കു ജീവപര്യന്തം തടവ്
ഉത്തര്‍പ്രദേശിലെ ഹമിര്‍പൂര്‍ ജില്ലയിലെ അശോക് ചാന്ദല്‍ എന്ന ബിജെപി എംഎല്‍എയെയാണ് അലഹബാദ് ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്
BY JSR20 April 2019 1:11 PM GMT

X
JSR20 April 2019 1:11 PM GMT
ഹമിര്‍പൂര്‍: ഒരു കുടുംബത്തിലെ മൂന്നു പേരെ അടക്കം അഞ്ചു പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റക്കാരനെന്നു തെളിഞ്ഞ ബിജെപി എംഎല്‍എക്കു ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശിലെ ഹമിര്‍പൂര്‍ ജില്ലയിലെ അശോക് ചാന്ദല്‍ എന്ന ബിജെപി എംഎല്‍എയെയാണ് അലഹബാദ് ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ജസ്റ്റിസുമാരായ രമേഷ് സിന്‍ഹ, ഡികെ സിങ് എന്നിവരടങ്ങിയ ബഞ്ചാണ് ശിക്ഷ വിധിച്ചത്. എംഎല്‍എക്കു പുറമെ കേസിലുള്‍പെട്ട മറ്റു പത്തുപേരെയും തടവിനു ശിക്ഷിച്ചിട്ടുണ്ട്. 1997 ജനുവരി 26നായിരുന്നു കൂട്ടക്കൊലപാതകം. രാജേഷ് ശുക്ല, സഹോദരന്‍ രാകേഷ് ശുക്ല, ഇവരുടെ അനന്തരവന്‍, സുരക്ഷാ ഉദ്യോഗസ്ഥരായ പ്രകാശ് നായക്, ശ്രീകാന്ത് പാണ്ഡ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികളെ വെറുതേ വിട്ട കീഴ്‌ക്കോടതി ഉത്തരവിനെതിരേ ഇരകളുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Next Story
RELATED STORIES
പാകിസ്താനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആറ് ദിവസത്തെ സമയപരിധി...
26 May 2022 7:34 AM GMTയുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി പാളത്തില്‍ തള്ളി; 21കാരനായ സുഹൃത്ത്...
26 May 2022 6:18 AM GMTഷോണ്‍ ജോര്‍ജ്ജിനെതിരേ കേസെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
26 May 2022 6:02 AM GMTപ്രവാസിയുടെ കൊലപാതകം; മൂന്നു പേര് കൂടി കസ്റ്റഡിയില്‍
26 May 2022 5:34 AM GMTനാഗ്പൂരില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്ഐവി...
26 May 2022 5:06 AM GMTകെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ വ്യാജ പ്രചാരണം; അഭിഭാഷകന് സൈബര്‍...
26 May 2022 4:51 AM GMT