അക് ബര്‍ സ്ത്രീലമ്പടന്‍, രജപുത്ര രാജകുമാരിയെ പീഡിപ്പിച്ചു; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്
ഹുമയൂണാണ് ബാബറിന്റെ പിതാവെന്ന് സെയ്‌നിയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു
മുംബൈ: മുഗള്‍ ചക്രവര്‍ത്തി അക്ബറിനെ അവഹേളിച്ചുള്ള വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്. അക്ബര്‍ സ്ത്രീ ലമ്പടനായിരുന്നുവെന്നും രജപുത്ര രാജകുമാരിയായ കിരണ്‍ ദേവിയെ പീഡിപ്പിച്ചിരുന്നുവെന്നും ബിജെപി രാജസ്ഥാന്‍ സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായ മദന്‍ ലാല്‍ സെയിനി പറഞ്ഞു. മീനാ ബസാര്‍ എന്ന പേരില്‍ സ്ത്രീകളെ ഇഷ്ടാനുസരണം അനുഭവിക്കാനായി അക്ബര്‍ ചക്രവര്‍ത്തി ഒരു കമ്പോളം തന്നെ തുറന്നിരുന്നു. അവിടെ പോവാറുള്ള ഏക പുരുഷന്‍ അക്ബറാണ്. വേഷം മാറിയാണ് അക്ബര്‍ അവിടെ പോയിരുന്നത്. അവിടെവച്ച് രജപുത്ര രാജകുമാരിയായ കിരണ്‍ ദേവിയെ അക്ബര്‍ പീഡിപ്പിച്ചിരുന്നു. ഒരിക്കല്‍ അക്ബറിനെ കിരണ്‍ ദേവി തിരിച്ചറിഞ്ഞതോടെ അദ്ദേഹം ക്ഷമ ചോദിക്കുകയും മീനാബസാര്‍ അടച്ചുപൂട്ടുകയും ചെയ്‌തെന്നും മഹാറാണാ പ്രതാപ് ജയന്തിയില്‍ സംസാരിക്കുന്നതിനിടെ സെയിനി പറഞ്ഞെന്നും ടൈംസ് നൗ റിപോര്‍ട്ട് ചെയ്തു.
എബ്രഹാം എറലിയുടെ 'ദ മുഗള്‍ വേള്‍ഡ്; ലൈഫ് ഇന്‍ ഇന്ത്യാസ് ലാസ്റ്റ് ഗോള്‍ഡന്‍ ഏജ്' എന്ന പുസ്‌കത്തെ ഉദ്ധരിച്ചുള്ള സെയിനിയുടെ പ്രസ്താവന വിവാദമായിട്ടുണ്ട്. നേരത്തേ, ഹുമയൂണാണ് ബാബറിന്റെ പിതാവെന്ന് സെയ്‌നിയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.
RELATED STORIES
നാളെ നമ്മള് പോളിങ് ബൂത്തിലേക്ക്
5 April 2021 2:32 PM GMTവടകരയിലെ സിപിഎം വിമത സ്ഥാനാര്‍ഥി സി ഒ ടി നസീറിനു വെട്ടേറ്റു
18 May 2019 3:13 PM GMTവടകര മണ്ഡലത്തിലെ വോട്ട്: കുപ്രചാരണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുന്നു-എസ് ...
26 April 2019 3:35 PM GMTവ്യാജവാര്‍ത്തക്കെതിരെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പരാതി നല്കി
8 April 2019 2:22 PM GMTവടകര ആര് കരകയറും? തേജസ് ന്യൂസ് മണ്ഡലപര്യടനം വടകരയില്‍ |THEJAS NEWS|...
3 April 2019 2:41 PM GMTവടകര: ഇടതു സ്ഥാനാര്‍ഥിക്കെതിരേ ഘടക കക്ഷി നേതാവ് രംഗത്ത്
1 April 2019 2:08 PM GMT