India

പ്രിയങ്കയുടെ യോഗ്യത സൗന്ദര്യം; ബിഹാര്‍ മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

പ്രിയങ്കയ്ക്ക് സ്ഥാനം ലഭിച്ചത് സൗന്ദര്യം ഉള്ളതു കൊണ്ടാണ്. പ്രിയങ്കാ ഗാന്ധി സുന്ദരിയായിരിക്കാം. എന്നാല്‍ സൗന്ദര്യം വോട്ടാവുമെന്നു കരുതേണ്ടെന്നുമായിരുന്നു നാരായണ്‍ ഛായുടെ പ്രസ്താവന.

പ്രിയങ്കയുടെ യോഗ്യത സൗന്ദര്യം; ബിഹാര്‍ മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍
X

പട്‌ന: കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് എത്തിയ പ്രിയങ്കാ ഗാന്ധിക്കെതിരേ ബിഹാറിലെ ബിജെപി മന്ത്രി നാരായണ്‍ ഝാ നടത്തിയ പ്രസ്താവന വിവാദത്തില്‍. പ്രിയങ്കയ്ക്ക് സ്ഥാനം ലഭിച്ചത് സൗന്ദര്യം ഉള്ളതു കൊണ്ടാണ്. പ്രിയങ്കാ ഗാന്ധി സുന്ദരിയായിരിക്കാം. എന്നാല്‍ സൗന്ദര്യം വോട്ടാവുമെന്നു കരുതേണ്ടെന്നുമായിരുന്നു നാരായണ്‍ ഛായുടെ പ്രസ്താവന. എന്തു തന്നെയായാലും ഭൂമി കുംഭകോണക്കേസുകളിലും അഴിമതിക്കേസുകളിലും പ്രതിയായ റോബര്‍ട്ട് വദ്രയല്ലേ പ്രിയങ്കയുടെ ഭര്‍ത്താവെന്നും ഝാ പരിഹസിച്ചു.

Next Story

RELATED STORIES

Share it