ജെകെഎല്‍ഫ് നിരോധനത്തിനെതിരേ കശ്മീരി നേതാക്കള്‍

ശ്രീനഗര്‍: കശ്മീര്‍ നേതാവ് യാസിന്‍ മാലികിന്റെ നേതൃത്ത്വത്തിലുള്ള ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (ജെകെഎല്‍ഫ്) നിരോധനത്തിനെതിരേ വിവിധ കശ്മീര്‍ നേതാക്കള്‍. നിരോധനം ഹാനികരമായ നടപടി ആണെന്നു പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി പറഞ്ഞു. കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി കാലങ്ങള്‍ക്കു മുമ്പേ അക്രമപാത ഉപേക്ഷിച്ച വ്യക്തിയാണ് യാസിന്‍ മാലിക്. കശ്മീര്‍ പ്രശ്‌നപരിഹാര ചര്‍ച്ചകളില്‍ പ്രധാന പങ്കു വഹിച്ചയാളാണ് അദ്ദേഹം. ഈ സമയത്ത് അദ്ദേഹത്തിന്റെ സംഘടന നിരോധിച്ചതു കൊണ്ട് എന്താണു ഫലമെന്നും ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയെ ഉള്ളൂ എന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. നാലര വര്‍ഷത്തിലധികമായി യാസിന്‍ മാലിക് ഒരു ഭീഷണി അല്ലെന്നു നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി ജമ്മു ആന്റ് കശ്മീരും ഭീഷണി ഉയര്‍ത്തുന്നവരല്ല. ഈ സമയത്ത് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ നിരോധിച്ചതു ശരിയായ തീരുമാനമല്ലെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വവും ഫെഡറല്‍ സംവിധാനവും തകര്‍ക്കുന്ന നടപടിയാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്‌ലാമി ജമ്മു ആന്റ് കശ്മീരിന്റെയും നിരോധനമെന്നു നാഷനല്‍ കോണ്‍ഫറന്‍സ് യുവജന വിഭാഗം നേതാവ് സല്‍മാന്‍ സാഗര്‍ പറഞ്ഞു. നിരോധനം കൊണ്ടു കശ്മീര്‍ പ്രശ്‌നങ്ങളിലെ യാഥാര്‍ഥ്യങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്നായിരുന്നു ഹുറിയത് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ പ്രതികരണം.
RELATED STORIES
പതാക ഉയര്‍ത്തി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി...
21 May 2022 7:00 AM GMTവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിനെ ഉടന്‍ അറസ്റ്റു ചെയ്യില്ലെന്ന്...
21 May 2022 6:54 AM GMTവാച്ചര്‍ രാജന്റെ തിരോധാനം;തിരച്ചിലിനായി തണ്ടര്‍ ബോള്‍ട്ടിന്റെ...
21 May 2022 5:01 AM GMTനാദാപുരത്ത് ചെമ്മീന്‍ കഴിച്ച് വീട്ടമ്മ മരിച്ചു;ഭക്ഷ്യ വിഷബാധയെന്ന്...
21 May 2022 3:57 AM GMTവയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം;പുനരന്വേഷണ ഹരജിയില്‍ വിധി ഇന്ന്
21 May 2022 3:37 AM GMTകെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും
21 May 2022 3:20 AM GMT