ബുലന്ദശഹര്‍ കേസിലെ മുഖ്യപ്രതിയുടെ ചിത്രം ഉള്‍പെടുത്തി ബജ്റംഗ്ദള്‍ പോസ്റ്റര്‍
മകര സംക്രാന്തിയുമായി ബന്ധപ്പെട്ടു ബജ്റംഗ്ദള്‍ പുറത്തിറക്കിയ പോസ്റ്ററിലാണ് കേസിലെ മുഖ്യപ്രതിയും ബജ്റംഗ്ദള്‍ നേതാവുമായ യോഗേഷ് രാജിന്റെ ചിത്രമുള്ളത്.

ബുലന്ദ്ശഹര്‍: യുപി ബുലന്ദ്ശഹറില്‍ പോലിസ് ഇന്‍സ്പെക്ടറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ ചിത്രംം ഉള്‍പെടുത്തി ബജ്റംഗ്ദള്‍ പോസ്റ്റര്‍. മകര സംക്രാന്തിയുമായി ബന്ധപ്പെട്ടു ബജ്റംഗ്ദള്‍ പുറത്തിറക്കിയ പോസ്റ്ററിലാണ് കേസിലെ മുഖ്യപ്രതിയും ബജ്റംഗ്ദള്‍ നേതാവുമായ യോഗേഷ് രാജിന്റെ ചിത്രമുള്ളത്.
പരിപാടിയുടെ പ്രാദേശിക കണ്‍വീനറാണ് യോഗേഷെന്നും കേസിലെ പ്രതിയായതിനാല്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താനാവില്ലെന്നും ബജ്റംഗ്ദള്‍ അസിസ്റ്റന്റ് റീജിയണല്‍ കണ്‍വീനര്‍ പ്രവീണ്‍ ഭട്ട് പറഞ്ഞു. ഗോഹത്യ നടന്നെന്നാരോപിച്ചു ഡിസംബര്‍ മൂന്നിനു നടന്ന ആസൂത്രിതകലാപത്തില് പോലിസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങും മറ്റൊരാളും കൊല്ലപ്പെട്ടിരുന്നു.
കൈവിരലുകള്‍ വെട്ടിമാറ്റിയും ക്രൂരമായി മര്‍ദിച്ചും അവശനാക്കിയ സുബോധ്കുമാറിനെ അക്രമികള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. ഗോരക്ഷകരുടെ ആള്‍ക്കൂട്ട ആക്രമണക്കേസുകള്‍ അന്വേഷിച്ചിരുന്ന സുബോധ്കുമാര്‍ നിരവധി തവണ ഗോരക്ഷകരുടെ ഭീഷണി നേരിട്ടിരുന്ന ഉദ്യോഗസ്ഥനാണ്.
RELATED STORIES
അനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്...
19 May 2022 7:24 PM GMT1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി...
19 May 2022 7:19 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്‍പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMTപോലിസിനെക്കണ്ടു ഭയന്നോടിയ യുവാവ് തോട്ടിൽ വീണു മരിച്ചു
19 May 2022 5:48 PM GMT