India

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ബാബാ രാംദേവ്‌

ഹിന്ദുവായാലും മുസിലിമായാലും കടുത്ത നടപടി എടുക്കണമെന്ന് രാംദേവ് പറഞ്ഞു

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ബാബാ രാംദേവ്‌
X

ലഖ്‌നൗ:രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ബാബാ രാംദേവ്‌. ഇതുകൂടാതെ സര്‍ക്കാര്‍ ജോലി, ജോലിയിലുള്ള ഇളവുകള്‍, ചികിത്സാ സഹായം എന്നിവ റദ്ദാക്കണമെന്ന് രാംദേവ് ആവശ്യപ്പെട്ടു. ജനസംഖ്യ നിയന്ത്രിക്കാനാണെന്നാണ് വാദം. ഇത്തരത്തിലുള്ള നടപടി ഹിന്ദുവായാലും മുസിലിമായാലും കടുത്ത നടപടി എടുക്കണമെന്ന് രാംദേവ് പറഞ്ഞു. അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കണമെന്നും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കരുതെന്നും രാംദേവ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കരുതെന്നും രാംദേവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അന്നുണ്ടായത്. അലിഗഢില്‍ പതഞ്ജലി വസ്ത്രനിര്‍മാണ യൂനിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



Next Story

RELATED STORIES

Share it