India

ബാബാ ആംതേയുടെ കൊച്ചുമകള്‍ ശീതള്‍ ആംതെ ജീവനൊടുക്കി

പൊതുജനാരോഗ്യ വിദഗ്ധ, ഭിന്നശേഷി വിദഗ്ധ, സാമൂഹികസംരംഭക എന്നീ രംഗങ്ങളില്‍ സാന്നിധ്യം അറിയിച്ചിട്ടുളള വ്യക്തിയായ ശീതള്‍, കുഷ്ഠരോഗം മൂലം കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട മഹാരോഗി സേവാസമിതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ബോര്‍ഡ് അംഗവുമാണ്.

ബാബാ ആംതേയുടെ കൊച്ചുമകള്‍ ശീതള്‍ ആംതെ ജീവനൊടുക്കി
X

മുംബൈ: സാമൂഹികപ്രവര്‍ത്തകന്‍ ബാബാ ആംതേയുടെ കൊച്ചുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ ഡോ.ശീതള്‍ ആംതെ കരജ്ഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചന്ദ്രപൂര്‍ ജില്ലയിലെ സ്വവസതിയിയായ ആനന്ദവാനിലാണ് അവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബാബാ ആംതേയുടെ മകന്‍ വികാസ് ആംതെയുടെ മകളാണ് ഡോ. ശീതള്‍. പൊതുജനാരോഗ്യ വിദഗ്ധ, ഭിന്നശേഷി വിദഗ്ധ, സാമൂഹികസംരംഭക എന്നീ രംഗങ്ങളില്‍ സാന്നിധ്യം അറിയിച്ചിട്ടുളള വ്യക്തിയായ ശീതള്‍, കുഷ്ഠരോഗം മൂലം കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട മഹാരോഗി സേവാസമിതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ബോര്‍ഡ് അംഗവുമാണ്.

കഴിഞ്ഞയാഴ്ച മഹാരോഗി സേവാസമിതിയിലെ ക്രമക്കേടുകളെക്കുറിച്ച് ആരോപണമുന്നയിച്ച് ശീതള്‍ ഫെയ്സ്ബുക്കില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. എന്നാല്‍, രണ്ടുമണിക്കൂറുകള്‍ക്കകം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. 'യുദ്ധവും സമാധാനവും' എന്ന് പരാമര്‍ശിച്ച് ഡോ. ശീതല്‍ ഇന്ന് രാവിലെ ട്വീറ്റ് ചെയ്തിരുന്നു. കുഷ്ഠരോഗികളെ സഹായിക്കുന്നതിലൂടെയാണ് സാമൂഹ്യപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ബാബ ആംതെ ശ്രദ്ധിക്കപ്പെട്ടത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി അദ്ദേഹം ആനന്ദ്വാന്‍ എന്ന ഗ്രാമംതന്നെ സ്ഥാപിച്ചു. 1971 ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു.

Next Story

RELATED STORIES

Share it