India

അസമിലെ കരിംഗഞ്ച് ജില്ലയെ ശ്രീഭൂമിയെന്ന് പുനര്‍നാമകരണം ചെയ്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ; വന്‍ പ്രതിഷേധം

അസമിലെ കരിംഗഞ്ച് ജില്ലയെ ശ്രീഭൂമിയെന്ന്  പുനര്‍നാമകരണം ചെയ്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ; വന്‍ പ്രതിഷേധം
X

ദിസ്പൂര്‍: അസമിലെ കരിംഗഞ്ച് ജില്ലയുടെ പേര് ശ്രീഭൂമിയെന്ന് പുനര്‍നാമകരണം ചെയ്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഒരറിയപ്പോ ചര്‍ച്ചകളോ ഇല്ലാതെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരേ വന്‍ പ്രതിഷേധം അരങ്ങേറി. ജില്ലയിലെ മുസ് ലിങ്ങളുടെ ചരിത്രപരവും സാംസ്‌കാരികപരവുമായ ഐഡന്റിറ്റിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്ന് ജനങ്ങള്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളും അധ്യാപകരും സാമുദായിക നേതാക്കന്‍മാരും വന്‍ പ്രതിഷേധ പ്രകടനം നടത്തി. കരിംഗഞ്ച് എന്നുള്ളത് വെറുമൊരു പേരല്ലെന്നും നമ്മുടെ സത്വമാണെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. മുസ് ലിം സമൂഹത്തെ സര്‍ക്കാര്‍ വ്രണപ്പെടുത്തുകയാണ്.കൂടിയാലോചനകള്‍ ഇല്ലാതെയാണ് പേര് മാറ്റം. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള പേരാണ് കരിംഗഞ്ച് എന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. നിരവധി പ്രതിഷേധ സമരങ്ങളാണ് ജില്ലയില്‍ റിപോര്‍ട്ട് ചെയ്തത്.ചിലത് അക്രമാസ്‌കതമായിരുന്നു.






Next Story

RELATED STORIES

Share it