യുപിയില്‍ പന്നിപ്പനി ബാധിച്ച് ഒമ്പത് മരണം; പരിഭ്രാന്തരാവരുത്, പനി ഒരു രോഗമല്ലെന്ന് യോഗി ആദിത്യനാഥ്
മീററ്റില്‍ പന്നിപ്പനി ബാധിച്ച് ഏതാനും പേര് മരിച്ചതായുള്ള വിവരം തനിക്ക് ലഭിച്ചിരുന്നു. പനി ഒരു രോഗമല്ല. കാലാവസ്ഥ മാറുമ്പോള്‍ ചിലര്‍ക്ക് ജലദോഷം പിടിപെടുന്നു. അതുതന്നെ പനിയാണ്. ഇതിന് കാരണമാവുന്നതിനെ അടിസ്ഥാനമാക്കി നമ്മള് അതില്‍ ചിലതിനെ പന്നിപ്പനിയെന്നോ പക്ഷിപ്പനിയെന്നോ മറ്റെന്തെങ്കിലും പേരോ ഒക്കെ വിളിക്കുമെന്നും യോഗി പറഞ്ഞു.
ലഖ്നോ: ഉത്തര്‍പ്രദേശില്‍ പന്നിപ്പനി പടരുകയും ഒമ്പതുപേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്ത പശ്ചാത്തലത്തില്‍ വിചിത്രവാദവുമായി മുഖ്യന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. സംസ്ഥാനത്ത് ഒരു രോഗം പടരുന്നതുകേട്ട് ആരും പരിഭ്രാന്തരാവരുതെന്ന് ജനങ്ങളെ ഉപദേശിച്ച യോഗി ആദിത്യനാഥ്, 'പനി ഒരു രോഗമല്ലെന്നും കാലാവസ്ഥാ വ്യതിയാനം കാരണം ആളുകള്‍ക്ക് ജലദോഷവും ചുമയുമുണ്ടാവുമെന്നും അവകാശപ്പെട്ടു. ലഖ്നോവിലെ ഔറംഗബാദില്‍ ആരോഗ്യമേളയുടെ ഭാഗമായി ജാപ്പനീസ് എന്‍സെഫലൈറ്റിസ് (ജെഇ), അക്യൂട്ട് എന്‍സെഫലൈറ്റിസ് (എഇ) സിന്‍ഡ്രോം എന്നിവയെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്കായി ഒരുമാസം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ആദിത്യനാഥിന്റെ പുതിയ വാദം.
മീററ്റില്‍ പന്നിപ്പനി ബാധിച്ച് ഏതാനും പേര് മരിച്ചതായുള്ള വിവരം തനിക്ക് ലഭിച്ചിരുന്നു. പനി ഒരു രോഗമല്ല. കാലാവസ്ഥ മാറുമ്പോള്‍ ചിലര്‍ക്ക് ജലദോഷം പിടിപെടുന്നു. അതുതന്നെ പനിയാണ്. ഇതിന് കാരണമാവുന്നതിനെ അടിസ്ഥാനമാക്കി നമ്മള് അതില്‍ ചിലതിനെ പന്നിപ്പനിയെന്നോ പക്ഷിപ്പനിയെന്നോ മറ്റെന്തെങ്കിലും പേരോ ഒക്കെ വിളിക്കുമെന്നും യോഗി പറഞ്ഞു. പനി പടരുകയാണെന്ന് കരുതി അതില്‍ പരിഭ്രാന്തി സൃഷ്ടിക്കരുത്. ആരോഗ്യവകുപ്പ് മെച്ചപ്പെട്ട കര്‍മപദ്ധതി തയ്യാറാക്കണം. ആശുപത്രികളില്‍ പ്രത്യേക വാര്ഡുകളുണ്ടാക്കണം. അതിലൂടെ ഇത് വ്യാപിക്കുന്നത് തടയാന്‍ കഴിയും. ആളുകളെ അതെക്കുറിച്ച് ബോധവാന്മാരാക്കണം. പ്രതിരോധത്തിന്റെയും ചികില്‍സയുടെയും മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളോട് പറയണം.
ആരോഗ്യവകുപ്പ് ജാഗ്രതപാലിക്കേണ്ടതുണ്ട്. ശുചിത്വത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണം. രോഗം പടരുന്നതിനെതിരേ മാധ്യമങ്ങള്‍ ജനങ്ങളില്‍ ഭയം പടര്‍ത്തരുത്. കൊതുക് പരത്തുന്ന രോഗങ്ങള്‍ തടയുന്നതിന് നിരന്തരമായ ഫോഗിങ്് ഡ്രൈവുകള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് ലോകത്തിന്റെ പലഭാഗത്തും പടര്‍ന്നുപിടിക്കുമ്പോള്‍, ഇന്ത്യയില്‍, പ്രത്യേകിച്ച് യുപിയില്‍, പന്നിപ്പനി കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. യുപിയില്‍ പന്നിപ്പനി മരണസംഖ്യ ഒമ്പതായി ഉയര്‍ന്നു. അതില്‍ ആറെണ്ണം മീററ്റിലാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ ഏതാനും പിഎസി ജവാന്മാര്ക്കും പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
RELATED STORIES
'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT'ഗസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം'; ഇസ്രായേലിന് ഐസിജെയുടെ...
29 March 2024 5:43 AM GMTകോണ്‍ഗ്രസിനെതിരേ വീണ്ടും ആദായനികുതി വകുപ്പ്; 1700 കോടിയുടെ നോട്ടീസ്
29 March 2024 5:34 AM GMTയുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMT