India

പുല്‍വാമ ആക്രമണം: നയതന്ത്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

പാകിസ്താന് ഇന്ത്യ നല്‍കിയ സൗഹൃദരാഷ്ട്ര പദവി പിന്‍വലിക്കും. പാകിസ്താനുമായുള്ള വാണിജ്യസഹകരണത്തില്‍നിന്നും ഇന്ത്യ പിന്‍മാറും. പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യയുടെ പ്രതിഷേധം അറിയിക്കുമെന്ന് വ്യക്തമാക്കി.

പുല്‍വാമ ആക്രമണം: നയതന്ത്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി
X

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. പാകിസ്താന് ഇന്ത്യ നല്‍കിയ സൗഹൃദരാഷ്ട്ര പദവി പിന്‍വലിക്കും. പാകിസ്താനുമായുള്ള വാണിജ്യസഹകരണത്തില്‍നിന്നും ഇന്ത്യ പിന്‍മാറും. പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യയുടെ പ്രതിഷേധം അറിയിക്കുമെന്ന് വ്യക്തമാക്കി.

കേന്ദ്രമന്ത്രിസഭയുടെ നിര്‍ണായകയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. ആക്രമണം നടത്തിയവരും സഹായം ചെയ്തവരും വലിയവില നല്‍കേണ്ടിവരും. സര്‍ക്കാര്‍ നടപടികള്‍ സംബന്ധിച്ച് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അറിയിക്കും. പാകിസ്താന്റെ പങ്ക് തെളിഞ്ഞെന്നും രാജ്യം ആക്രമണത്തിന്ന് തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it