കരസേന മേധാവി ബിപിന്‍ റാവത്ത് ശ്രീനഗര്‍ സന്ദര്‍ശിക്കും
ശ്രീനഗര്‍: കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന് ശ്രീനഗര്‍ സന്ദര്‍ശിക്കും. സുരക്ഷാ വിലയിരുത്തലിന്റെ ഭാഗമായാണ് സന്ദര്‍ശനം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് കരസേന മേധാവി ശ്രീനഗറില്‍ സന്ദര്‍ശനം നടത്തുന്നത്. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് വരികയാണെന്നുള്ള ജമ്മു കശ്മീര്‍ ഗവര്‍ണറായ സത്യപാല്‍ മാലിക്കിന്റെയും വിദേശകാര്യ മന്ത്രാലത്തിന്റെയും വാക്കുകളുടെ അടിസ്ഥാനത്തിലാണ് കരസേന മേധാവി ശ്രീനഗറില്‍ സന്ദര്‍ശനം നടത്തുന്നത്. ഇന്നലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലഡാക്കില്‍ സന്ദര്‍ശനം നടത്തുകയും സുരക്ഷ വിലയിരുത്തുകയും ചെയ്തിരുന്നു.
അതേസമയം, മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച ശേഷം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും. സുപ്രിംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് വീട്ടുതടങ്കലില്‍ കഴിയുന്ന തരിഗാമിയെ സന്ദര്‍ശിക്കാന്‍ യെച്ചൂരിക്ക് സുപ്രിം കോടതി അനുമതി നല്‍കിയത്.
RELATED STORIES
രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTഅബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍...
27 May 2022 4:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMT