India

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാകും

ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് പിരിച്ചുവിടണമെന്ന അഭിപ്രായക്കാരനായ ഖാന്‍ മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിനെക്കുറിച്ചും സൂഫിസത്തെക്കുറിച്ചും കോളമെഴുതാറുണ്ട്.

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാകും
X

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാവും. ഉത്തര്‍പ്രദേശിലെ ബുലന്ദ് ശഹര്‍ സ്വദേശിയാണ് ഖാന്‍. 1980ല്‍ കാണ്‍പൂരില്‍ നിന്നും 1984ല്‍ ബഹ്‌റായിച്ചില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ലോക്‌സഭയിലെത്തിയിരുന്നു. രാജീവ് ഗാന്ധിയുടെ കാലത്ത് ഷാബാനു കേസിലെ സുപ്രിം കോടതി വിധി മറിടക്കാന്‍ മുസ്‌ലിം പേഴ്‌സനല്‍ ലോ ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. ജനതാദളില്‍ ചേര്‍ന്ന അദ്ദേഹം 1989ല്‍ വീണ്ടും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജനതാദള്‍ ഭരണകാലത്ത് വ്യോമയാന, ഊര്‍ജ മന്ത്രിയായി. പിന്നീട് ബിഎസ്പിയില്‍ ചേര്‍ന്ന് വീണ്ടും ലോക്‌സഭയിലെത്തി. 2004ലാണ് ബിജെപിയില്‍ ചേര്‍ന്നത്. കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് 2007ല്‍ ബിജെപി വിട്ടു. ഹിന്ദുത്വം രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നില്ല എന്ന നിലപാടുകാരനാണ് ഖആന്‍.

ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് പിരിച്ചുവിടണമെന്ന അഭിപ്രായക്കാരനായ ഖാന്‍ മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിനെക്കുറിച്ചും സൂഫിസത്തെക്കുറിച്ചും കോളമെഴുതാറുണ്ട്. 1951ല്‍ ജനിച്ച അദ്ദേഹം ഡല്‍ഹി ജാമിഅ മില്ലിയ സ്‌കൂള്‍, അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റി, ലഖ്‌നോ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ആരിഫ് ഖാന് പുറമേ നാല് സംസ്ഥാനങ്ങളിലെ പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. കല്‍രാജ് മിശ്ര രാജസ്ഥാന്‍ ഗവര്‍ണറാവും. ഭഗത് സിങ് കോശിയാരി മഹാരാഷ്ട്രയിലും ബന്ദാരു ദത്താത്രേയ ഹിമാചല്‍ പ്രദേശിലും തമിഴിസൈ സൗന്ദര്‍ രാജന്‍ തെലങ്കാനയിലും പുതിയ ഗവര്‍ണര്‍മാരാവും.

Next Story

RELATED STORIES

Share it