India

'എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തം നരേന്ദ്രമോദിക്ക്': അണ്ണാ ഹസാരെ

'ലോക്പാല്‍ വഴി, മോദിക്കെതിരെ പോലും അന്വേഷണം നടത്താവുന്നതാണ്. ലോകായുക്ത വഴി, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റു മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ അന്വേഷണം നടത്താം. അതുകൊണ്ടാണ് ഒരു പാര്‍ട്ടിക്കും ഇതിനോട് താത്പര്യമില്ലാത്തത്.

എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തം നരേന്ദ്രമോദിക്ക്: അണ്ണാ ഹസാരെ
X
ദില്ലി: ലോക്പാല്‍ ബില്‍ സമരം പുനരാരംഭിച്ച അണ്ണാ ഹസാരെ നരേന്ദ്രമോദിക്കെതിരേ പ്രസ്താവനയുമായി രംഗത്ത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നരേന്ദ്രമോദിക്കായിരിക്കുമെന്ന് ഹസാരെ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയേട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അണ്ണാ ഹസാരെ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസം പിന്നിടുമ്പോഴാണ് ഹസാരെയുടെ പ്രസ്താവന.

'എരിതീയില്‍ എണ്ണ ഒഴിച്ച ആളായിട്ടാകില്ല ജനം എന്നെ ഓര്‍ക്കുക. സാഹചര്യങ്ങളെ കൃത്യതയോടെ ഉപയോഗപ്പെടുത്തിയ വ്യക്തി എന്ന നിലയിലായിരിക്കും. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കായിരിക്കും' ഹസാരെ പറഞ്ഞു. 'ലോക്പാല്‍ വഴി, മോദിക്കെതിരെ പോലും അന്വേഷണം നടത്താവുന്നതാണ്. ലോകായുക്ത വഴി, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റു മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ അന്വേഷണം നടത്താം. അതുകൊണ്ടാണ് ഒരു പാര്‍ട്ടിക്കും ഇതിനോട് താത്പര്യമില്ലാത്തത്. 2013ല്‍ പാര്‍ലമെന്റ് ലോക്പാല്‍ പാസാക്കിയിട്ടുണ്ട്. പക്ഷേ സര്‍ക്കാര്‍ ഇനിയും അത് രൂപീകരിച്ചിട്ടില്ല,' അണ്ണാ ഹസാരെ കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ലോക്പാല്‍ ബില്‍ രൂപീകരിക്കുക,സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജന്‍ ആന്ദോളന്‍ സത്യാഗ്രഹ എന്ന പേരില്‍ ജനുവരി 30നാണ് അണ്ണാ ഹസാരെ നിരാഹാര സമരം ആരംഭിച്ചത്.

Next Story

RELATED STORIES

Share it