India

ഓട്ടത്തിനിടെ ട്രെയിനിന്റെ എന്‍ജിന്‍ വേര്‍പെട്ടു; അപകടമൊഴിവായത് തലനാരിഴയ്ക്ക്

ഓട്ടത്തിനിടെ ട്രെയിനിന്റെ എന്‍ജിന്‍ വേര്‍പെട്ടു; അപകടമൊഴിവായത് തലനാരിഴയ്ക്ക്
X

വിശാഖപട്ടണം: ആന്ധ്രയില്‍ ഓടുന്ന ട്രെയിനിന്റെ എന്‍ജിന്‍ വേര്‍പെട്ടു. വിശാഖപട്ടണം- നിസാമുദ്ദീന്‍ സമദ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസി(12807) ലാണ് സംഭവം. പാര്‍വതിപുരം ജില്ലയിലെ സീതാനഗരം മനാഡലിലെ ഗുച്ചിമി ഗ്രാമത്തില്‍വച്ചാണ് രണ്ടുകിലോമീറ്ററോളം ബോഗികളില്ലാതെ എന്‍ജിന്‍ വേര്‍പെട്ട് ഓടിയത്. യാത്രക്കാരുടെ ജീവന്‍ പന്താടിയുള്ള യാത്രയ്ക്കിടയില്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി എന്‍ജിന്‍ ബോഗികളില്‍ ഘടിപ്പിച്ച് ട്രെയിന്‍ യാത്ര പുനരാരംഭിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it