India

മുന്‍ ജവാന്റെ പരാതിയില്‍ മോദിക്ക് ഹൈക്കോടതി നോട്ടീസ്

മുന്‍ ജവാന്റെ പരാതിയില്‍ മോദിക്ക് ഹൈക്കോടതി നോട്ടീസ്
X

അലഹാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അലഹബാദ് ഹൈക്കോടതിയുടെ നോട്ടീസ്. വാരാണസി മണ്ഡലത്തിലെ മോദിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ബിഎസ്എഫ് മുന്‍ ജവാന്‍ തേജ് ബഹുദൂര്‍ യാദവ് സമര്‍പിച്ച ഹരജിയിലാണ് ഹൈക്കോടതി നോട്ടീസ്. മോദിക്കെതിരേ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും തേജ് ബഹദൂറിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. നാമനിര്‍ദേശ പത്രികയില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് നാമനിര്‍ദേശ പത്രിക തള്ളുകയായിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ പ്രധാനമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്. മോദിയുടെ വിജയം റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തന്റെ പത്രിക തള്ളിയതെന്നും അതിനാല്‍ മോദിയുടെ സ്ഥാനാര്‍ത്ഥിത്വം അസാധുവാക്കണമെന്നും തേജ് ബഹദൂര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹരജിയില്‍ വാദം കേള്‍ക്കാനായി അടുത്ത മാസം 21ലേക്കു മാറ്റി.

വാരണാസിയില്‍ മോദിക്കെതിരേ ശക്തനായ സ്ഥാനാര്‍ഥിയായാണ് എസ്പി-ബിഎസ്പി സഖ്യം തേജ് ബഹാദൂറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇദ്ദേഹത്തെ വിലക്കുകയായിരുന്നു. ആദ്യം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ പത്രിക സമര്‍പ്പിച്ച തേജ് ബഹാദൂര്‍ പിന്നീട് എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു.

സൈനികര്‍ക്ക് വിതരണം ചെയ്യുന്ന മോശം ഭഷണത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന്് 2017ല്‍ ബിഎസ്എഫില്‍ നിന്നും പുറത്താക്കിയ ജവാനാണ് തേജ് ബഹദൂര്‍.

Next Story

RELATED STORIES

Share it