ജനുവരി 31നും ഫെബ്രുവരി ഒന്നിനും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായുള്ള വേതനപരിഷ്‌കരണ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബാങ്ക് ജീവനക്കാരുടെ വിവിധ യൂനിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

ജനുവരി 31നും ഫെബ്രുവരി ഒന്നിനും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: ഈമാസം 31 നും ഫെബ്രുവരി ഒന്നിനും രാജ്യവ്യാപകമായി ബാങ്ക് പണിമുടക്കിന് ആഹ്വാനം. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായുള്ള വേതനപരിഷ്‌കരണ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബാങ്ക് ജീവനക്കാരുടെ വിവിധ യൂനിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് 12.25 ശതമാനം വേതനവര്‍ധനയെന്ന ആവശ്യം ഒമ്പത് ബാങ്ക് തൊഴിലാളി യൂനിയനുകളടങ്ങിയ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍ (യുഎഫ്ബിയു) പ്രതിനിധികള്‍ മുന്നോട്ടുവച്ചത്. എന്നാല്‍, അസോസിയേഷന്‍ ഇത് നിരാകരിക്കുകയായിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഹരിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോവുമെന്ന് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍ അറിയിച്ചു. ജനുവരിയില്‍ നടക്കാന്‍ പോവുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി എട്ട് തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ബാങ്ക് യൂനിയനുകളും പങ്കെടുത്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന വേളയിലാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ദേശവ്യാപക ബാങ്ക് സമരം. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.

RELATED STORIES

Share it
Top