India

അല്‍ക്ക ലാംബ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

അല്‍ക്ക ലാംബ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹി ചാന്ദ്‌നി ചൗക്ക് എംഎല്‍എയായ അല്‍ക്ക ലാംബ ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. അടുത്ത ദിവസം തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന . കഴിഞ്ഞ ദിവസം അവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് താന്‍ രാജിവെക്കുന്ന വിവരം അല്‍ക്ക ലാംബ അറിയിച്ചത്.

പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളുമായുള്ള അഭിപ്രായ വ്യത്യാസവും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മരണാനന്തരം നല്‍കിയ ഭാരതരത്‌ന തിരിച്ചെടുക്കണമെന്ന പാര്‍ട്ടി പ്രമേയത്തെ എതിര്‍ത്തതുമാണ് അല്‍ക്ക ലാംബയും പാര്‍ട്ടിയും തമ്മില്‍ അകലാന്‍ ഇടയാക്കിയത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് 2013ലാണ് അവര്‍ എഎപിയില്‍ ചേര്‍ന്നത്.


Next Story

RELATED STORIES

Share it