വിദ്വേഷ പ്രസംഗം; രണ്ടു കേസുകളില്‍ അക്ബറുദ്ദീന്‍ ഉവൈസി കുറ്റവിമുക്തന്‍
2012 ഡിസംബര്‍ 8ന് നിസാമാബാദിലും 2012 ഡിസംബര്‍ 22ന് നിര്‍മ്മല്‍ ടൗണിലും നടത്തിയ പ്രസംഗങ്ങളുടെ പേരിലാണ് കേസുകള്‍. ഗൂഢാലോചന, മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമം എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരുന്നത്.

ഹൈദരാബാദ്: ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) നേതാവ് അക്ബറുദ്ദീന്‍ ഉവൈസിയെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് എടുത്ത രണ്ടു കേസുകളില്‍ കോടതി കുറ്റവിമുക്തനാക്കി.നമ്പള്ളിയിലെ പ്രത്യേക കോടതിയാണ് അക്ബറുദ്ദീന്‍ ഉവൈസിയെ വെറുതെ വിട്ടത്.
2012 ഡിസംബര്‍ 8ന് നിസാമാബാദിലും 2012 ഡിസംബര്‍ 22ന് നിര്‍മ്മല്‍ ടൗണിലും നടത്തിയ പ്രസംഗങ്ങളുടെ പേരിലാണ് കേസുകള്‍. ഗൂഢാലോചന, മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമം എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരുന്നത്.
നിര്‍മ്മലില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ 100 കോടി ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ പോലിസിനെ 15 മിനിറ്റ് നീക്കണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു ഇദ്ദേഹത്തിനെതിരായ ആരോപണങ്ങളിലൊന്ന്. ഇതില്‍ പ്രത്യേക സെഷന്‍സ് കോടതി പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് കണ്ടെത്തി ഒവൈസിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കി. 2013ല്‍ നിര്‍മ്മല്‍ ടൗണിലും നിസാമാബാദ് ജില്ലയിലും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും ഹിയറിംഗിനിടെ അദ്ദേഹം നിഷേധിച്ചു. സെക്ഷന്‍ 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295 എ (മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ) വകുപ്പുകളാണ് അക്ബറുദ്ധീനെതിരേ ചുമത്തിയിരുന്നത്.നിര്‍മ്മല്‍ പോലീസും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും (സിഐഡി) രണ്ട് കേസുകളും അന്വേഷിച്ച് 2016ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. നിസാമാബാദ് കേസില്‍ 41 സാക്ഷികളെ വിസ്തരിച്ചപ്പോള്‍ നിര്‍മ്മല്‍ കേസില്‍ 33 പേരെ വിസ്തരിച്ചു. ഏപ്രില്‍ 17ന് വാദം അവസാനിപ്പിച്ച് അന്തിമ വിധി ഏപ്രില്‍ 13ലേക്ക് മാറ്റുകയായിരുന്നു.
RELATED STORIES
രണ്ടാം ട്വന്റിയില് സഞ്ജുവിന് ഇടം ലഭിച്ചേക്കും
27 Jun 2022 3:17 PM GMTരോഹിത്തിന് പകരം മായങ്ക് അഗര്വാള് ഇന്ത്യന് ടീമില്
27 Jun 2022 12:16 PM GMTഇയാന് മോര്ഗന് വിരമിക്കുന്നു
27 Jun 2022 11:49 AM GMTസഞ്ജുവിന് ഹാര്ദ്ദിക്കിന്റെ ടീമില് സ്ഥാനമില്ല; ട്വിറ്ററില് രോഷം
26 Jun 2022 6:13 PM GMTഉമ്രാന് അരങ്ങേറ്റം; അയര്ലന്റിനെതിരേ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു
26 Jun 2022 6:02 PM GMTമിഥാലിയുടെ റെക്കോഡ് മറികടന്ന് ഹര്മ്മന്പ്രീത് കൗര്
26 Jun 2022 12:32 PM GMT