India

സാമ്പത്തിക സംവരണ ബില്ല് കോടതി റദ്ദാക്കുമെന്ന് അണ്ണാ ഡിഎംകെ

കേന്ദ്ര മന്ത്രി സഭ നേരത്തെ പാസാക്കിയ ബില്ലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ബില്ല് ലോക്‌സഭയിലെത്തിയപ്പോള്‍ സിപിഎം നിലപാട് മാറ്റി. സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടതോടെയാണ് നിലപാട് മാറ്റിയത്.

സാമ്പത്തിക സംവരണ ബില്ല് കോടതി റദ്ദാക്കുമെന്ന് അണ്ണാ ഡിഎംകെ
X

ന്യൂഡല്‍ഹി: മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഉറപ്പാക്കുന്ന ബില്ല് നിയമമായാല്‍ സുപ്രീംകോടതി റദ്ദാക്കുമെന്ന് അണ്ണാ ഡിഎംകെ നേതാവ് തമ്പി ദുരൈ. സാമ്പത്തികസംവരണം ഉറപ്പാക്കുന്ന ഭരണഘടനാഭേദഗതി ബില്ല് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് ശേഷം പുരോഗമിക്കുന്ന ചര്‍ച്ചയിലാണ് അണ്ണാ ഡിഎംകെ എതിര്‍പ്പ് രേഖപ്പെടുത്തിയത്.

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണച്ചു. സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ പറഞ്ഞു. സ്വകാര്യമേഖലയിലും 60 ശതമാനം സംവരണം വേണമെന്നും പസ്വാന്‍ ആവശ്യപ്പെട്ടു.

കേന്ദ്ര മന്ത്രി സഭ നേരത്തെ പാസാക്കിയ ബില്ലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ബില്ല് ലോക്‌സഭയിലെത്തിയപ്പോള്‍ സിപിഎം നിലപാട് മാറ്റി. സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടതോടെയാണ് നിലപാട് മാറ്റിയത്. ബില്ല് പിന്‍വലിക്കണമെന്നും പാസാക്കുന്നതിനു മുമ്പ് വിശദമായ ചര്‍ച്ച വേണമെന്നുമാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്.

Next Story

RELATED STORIES

Share it