India

ഓടുന്ന ട്രെയിനിനു മുന്നില്‍ സ്‌കൂള്‍വിദ്യാര്‍ഥികളുടെ സെല്‍ഫി: ട്രെയിന്‍ നിര്‍ത്തി ലോക്കോപൈലറ്റ് പിടികൂടി

ബെംഗളൂരുവില്‍ നിന്നുള്ള ഐലന്‍ഡ് എക്‌സ്പ്രസിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാനാണ് സ്‌കൂള്‍ കുട്ടികള്‍ ശ്രമിച്ചത്. പ്ലസ് വണ്‍, പത്താക്ലാസ് വിദ്യാര്‍ഥികളാണ് ഈ സാഹസിക സെല്‍ഫിക്ക് ശ്രമിച്ചത്.

ഓടുന്ന ട്രെയിനിനു മുന്നില്‍ സ്‌കൂള്‍വിദ്യാര്‍ഥികളുടെ സെല്‍ഫി: ട്രെയിന്‍ നിര്‍ത്തി ലോക്കോപൈലറ്റ് പിടികൂടി
X

തിരുവല്ല: കുറ്റൂര്‍ മണിമല പാലത്തിന്നു മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികളെ പിടിക്കൂടി ലോക്കോപൈലറ്റ്. ഓടുന്ന ട്രെയിന്‍ കുറഞ്ഞ വേഗത്തിലായത് കൊണ്ട് അത്യാഹിതം ഒഴിവായി. ബെംഗളൂരുവില്‍ നിന്നുള്ള ഐലന്‍ഡ് എക്‌സ്പ്രസിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാനാണ് സ്‌കൂള്‍ കുട്ടികള്‍ ശ്രമിച്ചത്. പ്ലസ് വണ്‍, പത്താക്ലാസ് വിദ്യാര്‍ഥികളാണ് ഈ സാഹസിക സെല്‍ഫിക്ക് ശ്രമിച്ചത്.

തിരുവല്ല സ്‌റ്റേഷന് എത്തും മുന്‍പുള്ള കുറ്റൂര്‍ പാലത്തില്‍ സാധാരണ തീവണ്ടിക്ക് വേഗം കുറവായതിനാല്‍ ഇവിടം സാഹസിക സെല്‍ഫിക്കാരുടെ പ്രിയ ഇടമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ലോക്കോ പൈലറ്റ് ഹോണ്‍ തുടര്‍ച്ചയായി മുഴക്കിയിട്ടും കുട്ടികള്‍ പാളത്തില്‍തന്നെ നിന്ന് സെല്‍ഫിയെടുക്കല്‍ തുടരുകയായിരുന്നു. വേഗം കുറച്ചെത്തിയ ട്രെയിന്‍ കുട്ടികളുടെ വളരെ അടുത്തെത്തിയാണ് നിന്നത്. എന്നിട്ടും കുട്ടികള്‍ പാലത്തില്‍ നിന്ന് മാറാതെ വന്നതോടെ കുട്ടികളെ തടഞ്ഞുവക്കാന്‍ ലോക്കോപൈലറ്റ് ട്രാക്കില്‍ ജോലി ചെയ്യുന്നവരോട് ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെ സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ചെങ്ങന്നൂരില്‍ നിന്ന് എത്തിയ ആര്‍പിഎഫ് കുട്ടികളെ ഓഫിസിലേക്ക് കൊണ്ടുപോയി. അവിടേക്ക് രക്ഷാകര്‍ത്താക്കളെ വിളിച്ചു വരുത്തി. ചെയ്ത കുറ്റത്തിന്റെ ഗൗരവം പറഞ്ഞു കൊടുത്ത് മേലില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വാങ്ങി കുട്ടികളെ വിട്ടയച്ചു.


Next Story

RELATED STORIES

Share it