നടിയെ ആക്രമിച്ച കേസ്: സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് അതിജീവിത

ന്യൂഡല്ഹി: നടി ആക്രമിക്കപ്പെട്ട കേസില് ദൃശ്യങ്ങള് ചോര്ന്നോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. വിചാരണക്കോടതിയുടെ പക്കലുള്ള മെമ്മറി കാര്ഡില് കൃത്രിമം നടന്നോയെന്നും അന്വേഷിക്കണം. ഹൈക്കോടതിയുടെ മേല്നോട്ടത്തില് അന്വേഷണത്തിന് ഉത്തരവിടണമെന്നും കുറ്റക്കാര്ക്കെതിരേ കര്ശന നടപടി വേണമെന്നും കത്തില് ആവശ്യപ്പെട്ടിട്ടുണ്ട്.
വിചാരണ കോടതി ജഡ്ജിക്കെതിരെയും കത്തില് പരാമര്ശിച്ച അതിജീവിത, ജഡ്ജി വസ്തുതകള് മറച്ചുവയ്ക്കാന് ശ്രമിക്കുന്നുവെന്ന് ഭയക്കുന്നതായി ചൂണ്ടിക്കാട്ടി. കോടതി ജീവനക്കാരെ രക്ഷിക്കാന് അന്വേഷണം ഒഴിവാക്കുമോ എന്ന് ആശങ്കയുണ്ടെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനയച്ച കത്തില് പറയുന്നു. അതേസമയം, സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില് അതിജീവിതയോട് സര്ക്കാര് അഭിപ്രായം ആരാഞ്ഞു. അതിജീവിതയ്ക്ക് താല്പ്പര്യമുള്ളയാളെ സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാമെന്നതാണ് സര്ക്കാരിന്റെ നിലപാട്.
കേസിന്റെ വിചാരണക്കിടെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്മാര് രാജിവച്ചിരുന്നു. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ചായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്മാര് രാജിവച്ചത്. അതിനിടെ, ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ആവശ്യത്തില് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് കോടതിയില് മറുപടി നല്കി. സാക്ഷികളെ സ്വാധീനിക്കാന് ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരേ കളളത്തെളിവുകളുണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നുമാണ് ദിലീപിന്റെ ആരോപണം.
RELATED STORIES
പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെ പീഡിപ്പിച്ചു; വൈദികന് അറസ്റ്റില്
14 Aug 2022 3:22 PM GMTപ്ലാസ്റ്റിക് നിര്മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്
14 Aug 2022 2:14 PM GMTഇന്ത്യന് എംബസിയില് അറബിക് ട്രാന്സ്ലേറ്ററുടെ ഒഴിവ്
14 Aug 2022 12:33 PM GMTപ്രതിപക്ഷത്തെയാകെ തകര്ക്കാം എന്നു കരുതുന്ന ബിജെപി വിഡ്ഡികളുടെ...
14 Aug 2022 12:28 PM GMTഇടതുമുന്നണി മധ്യവർഗത്തിന് പിന്നാലെ ഓടുന്നു: സിപിഐ കാസർകോട് ജില്ലാ...
14 Aug 2022 12:12 PM GMTപത്തനംതിട്ടയില് സ്ലാബില്ലാത്ത ഓടയിലേക്ക് ബൈക്ക് വീണു; യാത്രക്കാരന്...
14 Aug 2022 11:00 AM GMT