തെലങ്കാന: കാണാതായ ടിആര്‍എസ് നേതാവ് കൊല്ലപ്പെട്ട നിലയില്‍; കൊലപ്പെടുത്തിയത് മാവോവാദികളെന്നു പോലിസ്
BY JSR12 July 2019 6:04 PM GMT
X
JSR12 July 2019 6:04 PM GMT
ഹൈദരാബാദ്: തെലങ്കാനയില്‍ കാണാതായ ടിആര്‍എസ് നേതാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഭദ്രാദ്രി കൊത്തഗുഡിം ജില്ലയിലെ പ്രാദേശിക നേതാവായ എന്‍ നാഗേശ്വര റാവുവിന്റെ മൃതദേഹമാണ് യെരമ്പാടു പുട്ടപാടു റോഡില്‍ നിന്നു ലഭിച്ചത്.
ഇദ്ദേഹത്തെ മാവോവാദികള്‍ തട്ടിക്കൊണ്ടു പോയതായിരുന്നെന്നും ഇപ്പോള്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും പോലിസ് വ്യക്തമാക്കി. കുത്തൂര്‍ ഗ്രാമത്തിലെ വീട്ടില്‍ നിന്നു മൂന്നു ദിവസം മുമ്പാണ് നാഗേശ്വര റാവുവിനെ ഒരു മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിനായി വനമേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. മാവോവാദികളെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്നാണ് നാഗേശ്വര റാവുവിനെ മാവോവാദികള്‍ കൊന്നതെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
അതിജീവിതയെ അപമാനിച്ചു; എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരേ വനിത കമ്മീഷനില്‍...
25 May 2022 10:12 AM GMTമതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരായി
25 May 2022 10:00 AM GMTനവാസിന്റെ അറസ്റ്റ്;പോലിസിന്റെ ദുരുപയോഗം അരാജകത്വം സൃഷ്ടിക്കും:പോപുലര്‍ ...
25 May 2022 9:15 AM GMTസാമ്പത്തിക പ്രതിസന്ധി;ധനകാര്യ വകുപ്പിന്റെ ചുമതല എറ്റെടുത്ത്...
25 May 2022 7:28 AM GMTനടിയെ ആക്രമിച്ച കേസ്:കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന നടിയുടെ...
25 May 2022 6:59 AM GMTജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്;ബിജെപി ...
25 May 2022 6:10 AM GMT