ഷീല ദീക്ഷിത് ശരിയായി ഭരണം നടത്തിയിരുന്നെങ്കില്‍ എഎപി രൂപിക്കരിക്കുമായിരുന്നില്ല: കേജരിവാള്‍
ഡല്‍ഹി സര്‍ക്കാരിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും കെജ്രിവാള്‍ തുറന്നടിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആം അദ്മി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യത്തിന്ന് തടസ്സം നില്‍ക്കുന്ന ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്തിനെ വിമര്‍ശിച്ച് അരവിന്ദ് കെജ്രിവാള്‍. ഷീലാ ദീക്ഷിത്ത് സര്‍ക്കാര്‍ നല്ല രീതിയില്‍ ഭരണം നടത്തിയിരുന്നെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയില്ലെന്നു കെജ്രിവാള്‍ പറഞ്ഞു. ഇവരുടെ ഭരണത്തില്‍ സ്‌കൂളുകള്‍ മുതല്‍ ആശുപത്രികള്‍ വരെ ദയനീയാവസ്ഥയിലായിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും കെജ്രിവാള്‍ തുറന്നടിച്ചു. പുതിയ സ്‌കൂളുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിന് മോദി സര്‍ക്കാന്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതിന് മൂന്ന് വര്‍ഷമായിട്ടും മോദി സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയുമെങ്കിലും ഡല്‍ഹിയില്‍ അത് സാധിക്കുന്നില്ല. ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയവര്‍ക്ക് ജനങ്ങള്‍ വോട്ട് ചെയ്യരുത്. അവര്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത അഞ്ച് വര്‍ഷവും ഇതുതന്നെയാവും അവസ്ഥയെന്നും ഡല്‍ഹിയില്‍ സംഘടിപ്പിച്ച പൊതുജന റാലിയില്‍ കെജ്രിവാള്‍ പറഞ്ഞു.
RELATED STORIES
കര്‍ഷകര്‍ക്ക് സര്‍ക്കാരുകളെ മറിച്ചിടാനാവും: കര്‍ഷകരോട് കേന്ദ്ര...
22 May 2022 1:23 PM GMTഅസം: പ്രളയബാധിതരുടെ എണ്ണം 6.80 ലക്ഷമായി
22 May 2022 12:27 PM GMTചാമരാജനഗറിലെ കടുവസങ്കേതത്തില്‍ വീണ്ടും കരിമ്പുലിയെ കണ്ടെത്തി
22 May 2022 9:53 AM GMT'മുസ്ലിം ആണെങ്കില്‍ തല്ലിക്കൊല്ലാം എന്നാണോ?'; നിയമവാഴ്ചയുടെ...
22 May 2022 9:32 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് ജെയിന് വയോധികനെ തല്ലിക്കൊന്ന സംഭവം: ...
22 May 2022 6:27 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMT