ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീറിനു രണ്ടു വോട്ടര്‍ ഐഡി; എഎപി സ്ഥാനാര്‍ഥി കോടതിയില്‍

ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീറിനു രണ്ടു വോട്ടര്‍ ഐഡി; എഎപി സ്ഥാനാര്‍ഥി കോടതിയില്‍

ന്യൂഡല്‍ഹി: കിഴിക്കന്‍ ഡല്‍ഹിയില്‍ നിന്നു ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഗൗതം ഗംഭീറിനു രണ്ടു മണ്ഡലങ്ങളിലായി രണ്ടു വോട്ടര്‍ ഐഡിയുണ്ടെന്നു എതിരാളി എഎപി സ്ഥാനാര്‍ഥി അതിഷി മാര്‍ലേന. ഗൗതം ഗംഭീര്‍ രണ്ടു മണ്ഡലങ്ങളിലും വോട്ടറായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഗംഭീറിനെതിരേ ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും മാര്‍ലേന വ്യക്തമാക്കി. കരോള്‍ ബാഗ് മണ്ഡലത്തിലും രജീന്ദര്‍ നഗര്‍ മണ്ഡലത്തിലും ഗംഭീര്‍ വോട്ടറാണ്. എന്നാല്‍ രജീന്ദര്‍ നഗര്‍ മണ്ഡലത്തിലെ വോട്ടറാണെന്നു മാത്രമാണ് നാമനിര്‍ദേശ പത്രികയില്‍ ഗംഭീര്‍ കാണിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ പോലിസിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയില്‍ പരാതി നല്‍കിയതെന്നും മാര്‍ലേന പറഞ്ഞു.

RELATED STORIES

Share it
Top