സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി ആയുധങ്ങള്‍ മിനുക്കുന്ന ബിജെപി സ്ഥാനാര്‍ഥിയുടെ പടം

ബംഗ്ലൂരു: സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി, ആയുധങ്ങള്‍ മിനുക്കുന്ന ബിജെപി സ്ഥാനാര്‍ഥി തേജസ്വി സൂര്യയുടെ പടം. കര്‍ണാടകയിലെ ബംഗ്ലൂരു സൗത്ത് മണ്ഡലത്തില്‍ നിന്നു ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന തേജസ്വി സൂര്യയുടെ പടമാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുന്നത്. ടീഷര്‍ട്ടു ധരിച്ച് നിലത്ത് ഇരിക്കുന്ന തേജസ്വി സൂര്യ നിരത്തിവച്ച നിരവധി കൊടുവാളുകള്‍ മിനുക്കുന്നതാണ് പടം. ബിജെപി സ്ഥാനാര്‍ഥിയായി സൂര്യയെ പ്രഖ്യാപിച്ചതോടെയാണ് പഴയ പടം സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തികച്ചും യോഗ്യനാണ് സൂര്യ എന്നു തെളിയിക്കുന്ന പടം പുറത്തായി എന്ന അടിക്കുറിപ്പോടെയാണ് പലരും പടം സാമൂഹിക മാധ്യമങ്ങളില്‍ പങ്കു വെക്കുന്നത്. നിരവധി സംഘപരിവാര പ്രവര്‍ത്തകരും അഭിമാന പൂര്‍വം സൂര്യയുടെ പടം പങ്കുവെക്കുന്നുണ്ട്. 2016ല്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ആയുധ പൂജക്കായി ആയുധങ്ങള്‍ മിനുക്കുന്നതാണ് പടം. ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന സൂര്യ നിലവില്‍ ബിജെപി യുവജനവിഭാഗം ജനറല്‍ സെക്രട്ടറിയാണ്.
RELATED STORIES
രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTവിമന്‍ ഇന്ത്യ മൂവ്മെന്റ് പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു
26 May 2022 6:49 AM GMTവിദ്വേഷ പ്രസംഗകര്ക്കെതിരേ നടപടി വേണം; പിസി ജോര്‍ജിനെതിരെയുള്ള...
26 May 2022 2:06 AM GMTലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്രത്തിന്റെ വിവേചനം തുടരുന്നു; ഗൈനക്കോളജി ...
25 May 2022 2:42 PM GMTചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല്‍ മാസം...
24 May 2022 2:41 PM GMT