India

അയല്‍വീട്ടിലെ കുളിമുറിയില്‍ ഒളികാമറ; ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സംഘപരിവാര്‍ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് ആള്‍ജാമ്യത്തില്‍ വിട്ടയച്ചു.

അയല്‍വീട്ടിലെ കുളിമുറിയില്‍ ഒളികാമറ; ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
X

മംഗളൂരു: അയല്‍വീട്ടിലെ കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് യുവതിയുടെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഹിന്ദു ജാഗരണ വേദി പക്ഷികെരെ യൂണിറ്റ് അംഗവും കെമറാല്‍ പഞ്ചായത്തിലെ ഹൊസകഡു സ്വദേശിയുമായ സുമന്ത് പൂജാരി (22) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 11ന് കുളിമുറിയില്‍ മൊബൈല്‍ കാമറ കണ്ട യുവതിയുടെ ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും സംഘപരിവാര്‍ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് ആള്‍ജാമ്യത്തില്‍ വിട്ടയച്ചു. സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പ്രജ്വല്‍ എന്നയാള്‍ വെള്ളിയാഴ്ച നല്‍കിയ പരാതിയിലാണ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തത്.

മൊബൈല്‍ ഫോണ്‍ വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചതായി മംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജയിന്‍ പറഞ്ഞു. മംഗളൂരു ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.





Next Story

RELATED STORIES

Share it