- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയിലെ കര്‍ഷകസമരത്തില്‍ അണിചേരാന്‍ 1,000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് 60കാരനായ ബിഹാര്‍ സ്വദേശി
ബിഹാറിലെ സിവാന്‍ സ്വദേശിയായ 60കാരനായ സത്യദേവ് മഞ്ജിയാണ് ബിഹാറില്‍നിന്ന് ഡല്‍ഹിയിലെ സമരമുഖത്തെത്തിയത്. 11 ദിവസത്തെ യാത്രയ്ക്കുശേഷം വ്യാഴാഴ്ചയാണ് സത്യദേവ് ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ തിക്രിയില്‍ പ്രതിഷേധത്തില്‍ പങ്കാളിയായത്.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തിക്കടുത്ത് നടക്കുന്ന കര്‍ഷക സമരത്തില്‍ അണിചേരാന്‍ 1,000 കിലോമീറ്റര്‍ സൈക്കിളില്‍ യാത്രചെയ്ത് ബിഹാര്‍ സ്വദേശിയായ വയോധികന്‍. ബിഹാറിലെ സിവാന്‍ സ്വദേശിയായ 60കാരനായ സത്യദേവ് മഞ്ജിയാണ് ബിഹാറില്‍നിന്ന് ഡല്‍ഹിയിലെ സമരമുഖത്തെത്തിയത്. 11 ദിവസത്തെ യാത്രയ്ക്കുശേഷം വ്യാഴാഴ്ചയാണ് സത്യദേവ് ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ തിക്രിയില്‍ പ്രതിഷേധത്തില്‍ പങ്കാളിയായത്.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പ്രശ്‌നം പരിഹരിക്കപ്പെടാതെ താന്‍ മടങ്ങിപ്പോവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എന്റെ സ്വന്തം ജില്ലയായ സിവാനില്‍നിന്ന് ഇവിടെ എത്താന്‍ എനിക്ക് 11 ദിവസമെടുത്തു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. നിയമം പിന്‍വലിക്കുംവരെ ഞാന്‍ ഇവിടെ ഉണ്ടാവും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാര്‍ പുതുതായി നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നവംബര്‍ 26 മുതലാണ് ദേശീയ തലസ്ഥാനത്തിന്റെ വിവിധ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചത്. പ്രശ്‌നം പരിഹരിക്കപ്പെടുന്നതിനായി കേന്ദ്രമന്ത്രിമാര്‍ കര്‍ഷകസംഘടനാ പ്രതിനിധികളുമായി പലപ്രാവശ്യം ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും കേന്ദ്രം മുന്നോട്ടുവച്ച ഉപാധികള്‍ അംഗീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















