India

ടിഡിപിയുടെ 60 ഓളം ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കള്‍ ബിജെപിയില്‍

ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ചയാണ് ഇവര്‍ ബിജെപിയില്‍ അംഗത്വമെടുത്തത്. തെലങ്കാന യൂനിറ്റിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണെന്നും ആന്ധ്രാപ്രദേശിലേത് മികച്ച അടയാളമാണെന്നും ബിജെപി നേതാവ് ലങ്ക ദിനകര്‍ പറഞ്ഞു.

ടിഡിപിയുടെ 60 ഓളം ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കള്‍ ബിജെപിയില്‍
X

ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി) പ്രമുഖരായ 60 ഓളം ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ചയാണ് ഇവര്‍ ബിജെപിയില്‍ അംഗത്വമെടുത്തത്. തെലങ്കാന യൂനിറ്റിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണെന്നും ആന്ധ്രാപ്രദേശിലേത് മികച്ച അടയാളമാണെന്നും ബിജെപി നേതാവ് ലങ്ക ദിനകര്‍ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് ദിനകര്‍ ടിഡിപി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ആയിരക്കണക്കിന് ടിഡിപി പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

കൂടുതല്‍പേര്‍ ബിജെപിയിലെത്തിയത് മുത്തലാഖ് ബില്ല് പാസാക്കിയതിനും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും പിന്നാലെയാണെന്നും ദിനകര്‍ കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 31ന് മുമ്പ് ബിജെപി ദേശീയ പ്രസിഡന്റിനെ തിതരഞ്ഞെടുക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ജെ പി നദ്ദ പറഞ്ഞു. സപ്തംബറില്‍ എട്ടുലക്ഷം ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് നടക്കും. ഒക്ടോബറില്‍ മണ്ഡലം തിരഞ്ഞെടുപ്പും നവംബറില്‍ ജില്ലാ തിരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ 15 ഓടെ എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് അവസാനിക്കും. ഡിസംബര്‍ 31ന് മുമ്പ് ബിജെപിയുടെ ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതോടെ നടപടികള്‍ അവസാനിക്കുമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it