India

ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലിസില്‍ സംഘര്‍ഷം: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് ആറുപേര്‍ കൊല്ലപ്പെട്ടു

ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ചത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ പോസ്റ്റ് ചെയ്തിരുന്ന പോലിസുകാര്‍ തമ്മിലാണ് ഏറ്റുമുട്ടലും വെടിവയ്പുമുണ്ടായത്.

ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലിസില്‍ സംഘര്‍ഷം: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് ആറുപേര്‍ കൊല്ലപ്പെട്ടു
X

റായ്പൂര്‍: ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് സേനാംഗങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ ആറ് പോലിസുകാര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ചത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ പോസ്റ്റ് ചെയ്തിരുന്ന പോലിസുകാര്‍ തമ്മിലാണ് ഏറ്റുമുട്ടലും വെടിവയ്പുമുണ്ടായത്. ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലിസിന്റെ (ഐടിബിടി) 45ാം ബറ്റാലിയനിലെ കദേനാര്‍ ക്യാംപില്‍ പോസ്റ്റ് ചെയ്തിരുന്നവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

തര്‍ക്കത്തിനിടെ ഒരു ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ബസ്തര്‍ റേഞ്ച്) പി സുന്ദരരാജ് പറഞ്ഞു. വെടിയുതിര്‍ത്ത ജവാനെയും പിന്നീട് വെടിവച്ചുകൊന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി നാരായണ്‍പൂര്‍ എസ്പി മോഹിത് ഗാര്‍ഗ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഐടിബിടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it