India

ഉഷ്ണതരംഗത്തില്‍ വെന്തുരുകി ഉത്തരേന്ത്യ; ഡല്‍ഹിയില്‍ താപനില 47.6 ഡിഗ്രി

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച വരെ താപനില ഇതേ രീതിയില്‍ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഉഷ്ണതരംഗത്തില്‍ വെന്തുരുകി ഉത്തരേന്ത്യ; ഡല്‍ഹിയില്‍ താപനില 47.6 ഡിഗ്രി
X

ന്യൂഡല്‍ഹി: ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വെന്തുരുകുന്നു. ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍പ്പെട്ട പലം മേഖലയില്‍ 47.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 2002ന് ശേഷം മെയ് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. സഫ്ദര്‍ജങ് സ്റ്റേഷനിലാണ് 18 വര്‍ഷത്തിനുശേഷം ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യതലസ്ഥാനത്ത് ഏപ്രില്‍ മാസത്തിലാണ് അസാധാരണ താപനില രേഖപ്പെടുത്തുന്നത്.

മെയ് ആദ്യപകുതിയില്‍ പോലും നഗരത്തിലെ പരമാവധി താപനില സാധാരണ നിലയേക്കാള്‍ വളരെ കുറവാണുണ്ടാവാറുള്ളത്. ചൊവ്വാഴ്ച രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ചുരുവിലാണ്. ഇവിടെ 50 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയതായി ചുരു ഐഎംഡി രവീന്ദ്ര സിഹാഗ് അറിയിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ടും ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച വരെ താപനില ഇതേ രീതിയില്‍ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയെ കൂടാതെ ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും ചൂട് കടുക്കും. 28, 29 തിയ്യതികളില്‍ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ മഴയും ഇടിമിന്നലുമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Next Story

RELATED STORIES

Share it