India

ലോക്ക് ഡൗണിനിടെ ഫീസ്; സ്വകാര്യ സ്‌കൂളുകള്‍ക്ക് നോട്ടീസ്

ലോക്ക് ഡൗണിനിടെ ഫീസ്; സ്വകാര്യ സ്‌കൂളുകള്‍ക്ക് നോട്ടീസ്
X

ചണ്ഡീഗഡ്: ലോക്ക്ഡൗണ്‍ സമയത്തിനിടെ ഫീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചാബില്‍ 15 സ്വകാര്യ സ്‌കൂളുകള്‍ക്ക് കൂടി കാരണം കാണിക്കല്‍ നോട്ടീസ് അയ്ച്ചു. ഫീസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കാത്ത 38 സ്വകാര്യ സ്‌കൂളുകള്‍ക്ക് ഇതുവരെ ഇത്തരത്തില്‍ നോട്ടീസ് അയച്ചതായി വിദ്യഭ്യാസമന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല പറഞ്ഞു.

ഏഴ് ദിവസമാണ് മറുപടി നല്‍കുന്നതിനായി അനുവദിച്ചിരിക്കുന്നത്. തൃപ്തികരമായ മറുപടി നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ സ്‌കൂളുകളുടെ എന്‍ഒസി റദ്ദാക്കുമെന്നും വിദ്യഭ്യാസമന്ത്രി മുന്നറിയിപ്പ് നല്‍കി. ലോക്ക്ഡൗണ്‍ കാലയളവ് കഴിയുന്നതുവരെ വിദ്യാര്‍ഥികളില്‍നിന്ന് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള യാതൊരു ഫീസും ഈടാക്കരുതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സാഹചര്യം സാധാരണ നിലയിലായതിന് ശേഷം 30 ദിവസം കഴിഞ്ഞ് മാത്രമേ വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ പാടുള്ളുവെന്നും ഇക്കാലയളവില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഫീസോ പിഴയോ ഈടാക്കരുതെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.2020-21 ലേക്കുള്ള പ്രവേശനം പുനക്രമീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന മന്ത്രിസഭാ മന്ത്രി അറിയിച്ചു. അതേസമയം രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിങ് വഴിപോലും ഫീസ് അടയ്ക്കാന്‍ കഴിയില്ലെന്ന് കാബിനറ്റ് മന്ത്രി അഭിപ്രയപ്പെട്ടിരുന്നു





Next Story

RELATED STORIES

Share it