India

പഹല്‍ഗാം ആക്രമണം; 3000 അറസ്റ്റുകള്‍, 100 പിഎസ്എ തടങ്കലുകള്‍; സുരക്ഷാ ഏജന്‍സികള്‍ക്കെതിരേ മെഹബൂബ മുഫ്തി

പഹല്‍ഗാം ആക്രമണം; 3000 അറസ്റ്റുകള്‍, 100 പിഎസ്എ തടങ്കലുകള്‍; സുരക്ഷാ ഏജന്‍സികള്‍ക്കെതിരേ മെഹബൂബ മുഫ്തി
X

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് കശ്മീരില്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ വിവേചന രഹിതമായ നടപടികള്‍ക്കെതിരേ പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ട് മേധാവി മെഹബൂബ മുഫ്തി രംഗത്ത്. ആക്രമണത്തിന് ശേഷം പ്രദേശത്ത് 3000ത്തിലധികം അറസ്റ്റുകള്‍ നടന്നെന്നും 100 പേരെ പൊതു സുരക്ഷാ നിയമ(പിഎസ്എ) പ്രകാരം തടങ്കലുകളില്‍ ആക്കിയെന്നും മെഹബുബ മുഫ്തി ചൂണ്ടികാട്ടി. സുരക്ഷാ ഏജന്‍സികളുടെ നടപടി വിവേചന രഹിതമാണ്. പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് കൂട്ടായ ശിക്ഷയാണ് ഏജന്‍സികള്‍ നല്‍കുന്നതെന്ന് ലെഫറ്റ്‌നന്റ് ജനറല്‍ മനോജ് സിന്‍ഹയ്ക്ക് അയച്ച കത്തില്‍ മെഹബൂബ മുഫ്തി വ്യക്തമാക്കി. അറസ്റ്റിലായവരുടെ എണ്ണം പേടിപ്പെടുത്തന്നതാണ്.ഇതില്‍ നീതിയില്ല. ഒരു തരം ശിക്ഷയാണ്. കുടുംബങ്ങളെയും സമുദായങ്ങളെയും പരസ്പരം അകറ്റുകയാണ്. ഇത് എവിടെ ചെന്ന് അവസാനിക്കും. നിലവില്‍ നടക്കുന്ന അന്വേഷണം ഒരു കേന്ദ്രീകൃത അന്വേഷണമായി തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it