പുല്‍വാമയില്‍ മൂന്നു സായുധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

പുല്‍വാമയില്‍ മൂന്നു സായുധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ മൂന്നു സായുധ പ്രവര്‍ത്തകരെ ഏറ്റുമുട്ടലിലൂടെ വധിച്ചതായി പോലിസ്. ഷൗക്കത്ത് ദാര്‍, ഇര്‍ഫാന്‍ വാര്‍, മുസാഫര്‍ ഷെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ടതെന്നും മൂന്നുപേരും ഹിസ്ബുല്‍ മൂജാഹിദീന്‍ പ്രവര്‍ത്തകരാണെന്നും പോലിസ് പറഞ്ഞു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. 2018 ജൂണില്‍ പൂഞ്ചിലുള്ള വീട്ടില്‍ ഈദ് ആഘോഷിക്കാന്‍ പോയ സൈനികന്‍ ഔറംഗസേബിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലും പോലിസുകാരനായ അക്വിബ്് അഹമ്മദ് വാഗേയെ കൊലപ്പെടുത്തിയ കേസിലും ഉള്‍പെട്ടയാളാണ് കൊല്ലപ്പെട്ട ഷൗക്കത്ത് ദാര്‍. നിരവധി സായുധാക്രമണങ്ങളിലും ഷൗക്കത്ത് പങ്കാളിയാണെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top