India

ദുരിതാശ്വാസപ്രവര്‍ത്തനത്തിന് പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നുമരണം

ദുരിതാശ്വാസപ്രവര്‍ത്തനത്തിന് പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നുമരണം
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പ്രളയബാധിതപ്രദേശങ്ങളിലേക്ക് ദുരിതാശ്വാസപ്രവര്‍ത്തനത്തിന് പോവുന്നതിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. പൈലറ്റ് രാജപാല്‍, സഹപൈലറ്റ് കപ്താല്‍ ലാല്‍, രമേശ് സവാര്‍ എന്നിവരാണ് മരിച്ചത്. ഉത്തരകാശി ജില്ലയിലാണ് വൈദ്യുതി ലൈനിലിടിച്ച് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്ന ദുരിതബാധിതര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചുനല്‍കിയശേഷം മടങ്ങുകയായിരുന്നു ഹെലികോപ്റ്റര്‍. പ്രളയബാധിതപ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലിസാണ് ഹെലികോപ്റ്റര്‍ തകരുന്നത് ആദ്യം കണ്ടത്. നിലവില്‍ ഉത്തരാഘണ്ഡില്‍ ശക്തമായ കാറ്റും മഴയുമാണ്.


Next Story

RELATED STORIES

Share it