India

സാങ്കേതികപ്രശ്‌നം: എയര്‍ ഫ്രാന്‍സ് വിമാനത്തില്‍നിന്ന് യാത്രക്കാരെ തിരിച്ചിറക്കി

വിമാനത്തിലെ 26 യാത്രക്കാരെയാണ് പുറത്തിറക്കിയത്. ഡല്‍ഹിയില്‍നിന്ന് പാരീസിലേക്കുള്ള എഎഫ്-225ാം നമ്പര്‍ വിമാനം പറന്നുയരാന്‍ തുടങ്ങുന്നതിനു മുമ്പാണ് യാത്രക്കാരെ തിരിച്ചിറിക്കിയത്.

സാങ്കേതികപ്രശ്‌നം: എയര്‍ ഫ്രാന്‍സ് വിമാനത്തില്‍നിന്ന് യാത്രക്കാരെ തിരിച്ചിറക്കി
X

ന്യൂഡല്‍ഹി: സാങ്കേതികപ്രശ്‌നങ്ങളെത്തുടര്‍ന്ന് എയര്‍ ഫ്രാന്‍സ് വിമാനത്തിലെ യാത്രക്കാരെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി. ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. വിമാനത്തിലെ 26 യാത്രക്കാരെയാണ് പുറത്തിറക്കിയത്. ഡല്‍ഹിയില്‍നിന്ന് പാരീസിലേക്കുള്ള എഎഫ്-225ാം നമ്പര്‍ വിമാനം പറന്നുയരാന്‍ തുടങ്ങുന്നതിനു മുമ്പാണ് യാത്രക്കാരെ തിരിച്ചിറിക്കിയത്. പൈലറ്റും വിമാനത്തിലെ ജീവനക്കാരും യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. കാരണമെന്താണെന്ന് വിമാന അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

അടുത്ത വിമാനത്തില്‍ യാത്രക്കാരെ പാരീസിലേക്ക് കൊണ്ടുപോവുന്നതിലും തീരുമാനമായിട്ടില്ലെന്ന് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് അപകടങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സിവില്‍ എവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ വിമാനകമ്പനികള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നുയരുന്നതിന് മുമ്പും തിരിച്ചിറങ്ങുന്നതിന് മുമ്പും ജീവനക്കാര്‍ക്ക് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കിയിരിക്കണമെന്നാണ് ഡിജിസിഎ അറിയിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it