കൊല്‍ക്കത്തയില്‍ യുവ മോഡല്‍ മരിച്ച നിലയില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവ മോഡലിനെ മരിച്ച നിലയില്‍ കണ്ടെത്തി. യുവ മോഡലും നടിയുമായ 21കാരിയായ ബിദിഷ മജുംദെറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്‍ക്കത്തയിലെ നാഗര്‍ ബസാറിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ബുധനാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ അയല്‍ക്കാര്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു.
അവസരങ്ങള്‍ കുറഞ്ഞതാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് മൃതദേഹത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയ കത്തില്‍ പറയുന്നു. കൈയക്ഷര വിദഗ്ധര്‍ കത്ത് വിശദമായി പരിശോധിക്കുമെന്ന് പോലിസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. കൊല്‍ക്കത്തയിലെ ബ്രൈഡല്‍ മേക്കപ്പ് ഫോട്ടോ ഷൂട്ടുകളിലെ ജനപ്രിയ മുഖമായിരുന്നു മരിച്ച ബിദിഷ. 2021ല്‍ 'ഭാര്‍ ദ ക്ലൗണ്‍' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ബിദിഷ ഡി മജുംദാര്‍ ആദ്യമായി അഭിനയിച്ചത്.
സംഭവത്തില്‍ മോഡലിങ് രംഗത്തുനിന്നുള്ളവര്‍ ദു:ഖം രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആര്‍ജികെ ആശുപത്രിയിലേക്ക് പോലിസ് മാറ്റിയിട്ടുണ്ട്. വളര്‍ന്നുവരുന്ന നടിയുടെ ആത്മഹത്യയുടെ കാരണം പോലിസ് അന്വേഷിച്ചുവരികയാണ്. ബംഗാളിലെ പ്രശസ്ത ടിവി താരമായ പല്ലഭി ദേയേയും ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അവരുടെ മരണത്തെക്കുറിച്ചുള്ള പോലിസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്.
RELATED STORIES
ആശ്വാസമായി കൊവിഡ് കണക്കുകള്‍;പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ 30...
28 Jun 2022 5:21 AM GMTപൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം: സംസ്ഥാനത്ത് ആകെ കേസുകള്‍ 835,...
28 Jun 2022 3:55 AM GMTക്രിസ്ത്യാനികള്‍ക്കെതിരേ ആക്രമണങ്ങള്‍ തുടരുന്നത് നിര്‍ഭാഗ്യകരം:...
27 Jun 2022 1:58 PM GMTലൈംഗിക പീഡനക്കേസ്;വിജയ് ബാബു അറസ്റ്റില്‍
27 Jun 2022 6:37 AM GMTഉത്തരാഖണ്ഡില്‍ യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും...
27 Jun 2022 2:15 AM GMTപഞ്ചാബ് ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പരാജയം, യുപിയില്‍...
26 Jun 2022 9:48 AM GMT