കശ്മീരില്‍ വെടിവയ്പ്: രണ്ടുവയസ്സുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രനടപടിയോടുള്ള പ്രതിഷേധസൂചകമായി കട തുറക്കരുതെന്ന് സായുധര്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍, മുന്നറിയിപ്പ് ലംഘിച്ചതാണ് വെടിവയ്പിന് കാരണമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സായുധരുടെ വെടിവയ്പില്‍ രണ്ടുവയസ്സുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. സോപാര ബാരാമുള്ളയിലെ സാധാരണക്കാര്‍ക്കു നേരയാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റവരെ സോപാരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് റിപോര്‍ട്ട്. പ്രദേശത്തെ പഴക്കച്ചവടക്കാരന്റെ വീടിനു നേരെയാണ് വെടിവയ്പുണ്ടായത്. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രനടപടിയോടുള്ള പ്രതിഷേധസൂചകമായി കട തുറക്കരുതെന്ന് സായുധര്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍, മുന്നറിയിപ്പ് ലംഘിച്ചതാണ് വെടിവയ്പിന് കാരണമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രദേശവാസികളെ ഭീതിയിലാഴ്ത്താനുള്ള ശ്രമമാണ് വെടിവയ്പിനു കാരണമെന്നാണ് പോലിസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ പറഞ്ഞത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന.
RELATED STORIES
മുന്‍ എംപിമാരുടെ പെന്ഷന് വ്യവസ്ഥകള്‍ കര്‍ശനമാക്കി കേന്ദ്രം;...
28 May 2022 9:54 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ട്: എസ്ഡിപിഐ
28 May 2022 9:34 AM GMTകല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ?
28 May 2022 8:20 AM GMTപോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല, ഹോം സിനിമ ജൂറി...
28 May 2022 5:50 AM GMTകുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നതില്‍ പ്രവാസികള്‍ക്ക്...
28 May 2022 5:49 AM GMT