India

ജയ് ശ്രീറാം വിളിച്ചു; 17 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ജാര്‍ഖണ്ഡിലെ ബെല്‍ദി ചര്‍ച്ച് സ്‌കൂളില്‍ 12 ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് സസ്‌പെന്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ സ്‌കൂളിനെതിരേ പ്രതിഷേധവുമായെത്തി.

ജയ് ശ്രീറാം വിളിച്ചു; 17 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
X

റാഞ്ചി: ജയ് ശ്രീറാം വിളിച്ചതിന്റെ പേരില്‍ 17 വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് സസ്‌പെന്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ബെല്‍ദി ചര്‍ച്ച് സ്‌കൂളില്‍ 12 ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് സസ്‌പെന്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ സ്‌കൂളിനെതിരേ പ്രതിഷേധവുമായെത്തി. കഴിഞ്ഞ ദിവസം ജയ് ശ്രീറാം വിളിയുമായി ബന്ധപ്പെട്ട് കുറച്ച് കുട്ടികളെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനെതിരേ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

അതേസമയം, വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തതിനെതിരേ രക്ഷിതാക്കള്‍ ജില്ലാ വിദ്യാഭ്യാസമേധാവിക്ക് പരാതിയും നല്‍കി. എന്നാല്‍, വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തതല്ലെന്നും മറിച്ച് സ്‌കൂളിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാതിരിക്കാന്‍ കുട്ടികളെ അഞ്ചുദിവസത്തേക്ക് സ്റ്റഡി ലീവിന് വിട്ടാതാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. പിന്നീട് രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ലൈബ്രറിയിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it