India

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് 154 വ്യാജ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി നിയമ മന്ത്രി അറിയിച്ചതാണിത്. ട്വിറ്ററില്‍ 97 വ്യാജ വാര്‍ത്തകളും ഫെയ്‌സ്ബുക്കില്‍ 46 വ്യാജ വാര്‍ത്തകളും യുട്യൂബില്‍ 11 വ്യാജ വാര്‍ത്തകളുമാണ് റിപോര്‍ട്ട് ചെയ്തതെന്ന് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് 154 വ്യാജ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് 154 വ്യാജ വാര്‍ത്തകളും തെറ്റായ വാര്‍ത്തകളും റിപോര്‍ട്ട് ചെയ്യപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി നിയമ മന്ത്രി അറിയിച്ചതാണിത്. ട്വിറ്ററില്‍ 97 വ്യാജ വാര്‍ത്തകളും ഫെയ്‌സ്ബുക്കില്‍ 46 വ്യാജ വാര്‍ത്തകളും യുട്യൂബില്‍ 11 വ്യാജ വാര്‍ത്തകളുമാണ് റിപോര്‍ട്ട് ചെയ്തതെന്ന് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.

ഗോവയില്‍ നിന്നുള്ള എംപി ഫ്രാന്‍സിസ്‌കോ സര്‍ദിന്‍ഹയാണ് ഇത് സംബന്ധമായ ചോദ്യമുന്നയിച്ചത്. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതികളെക്കുറിച്ചുള്ള വിവരങ്ങളാണ് അദ്ദേഹം തേടിയത്.

ഇതില്‍ ഭൂരിഭാഗം കേസുകളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ സുരക്ഷ, സുതാര്യത, ട്രാന്‍സ്‌പോര്‍ട്ടിങ് എന്നിവ സംബന്ധിച്ചായിരുന്നു. വോട്ടിങ്ങിന് ഉപയോഗിക്കുന്ന ഒരിക്കലും മായാത്ത മഷി, വോട്ടര്‍ പട്ടിക എന്നിവ സംബന്ധിച്ചായിരുന്നു മറ്റു വ്യാജ വാര്‍ത്തകള്‍. ഈ പരാതികളെല്ലാം ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയ്ക്ക് കൈമാറിയിട്ടുണ്ട്.

ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സോഷ്യല്‍ മീഡിയയും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍പ്പെടുത്തിയിരുന്നു. പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ ഐഡികള്‍ക്ക് മുന്‍കൂട്ടി അംഗീകാരം വാങ്ങുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. അതേ സമയം, ഈ പരാതികളില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല.

Next Story

RELATED STORIES

Share it