India

രാജസ്ഥാനില്‍ പാര്‍ക്ക് ചെയ്ത ട്രക്കില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ചുകയറി 15 പേര്‍ മരിച്ചു

രാജസ്ഥാനില്‍ പാര്‍ക്ക് ചെയ്ത ട്രക്കില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ചുകയറി 15 പേര്‍ മരിച്ചു
X

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. അമിതവേഗതയില്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എല്ലാവരും ജോധ്പൂരിലെ ഫലോദിയിലാണ് അപകടമുണ്ടായത്. ക്ഷേത്രദര്‍ശനത്തിന് ശേഷം ജോധ്പുരിലേക്കുള്ള മടക്കയാത്രയിലാണ് അപകടമുണ്ടായത്.

അപകടത്തിനിടയാക്കിയ ടെമ്പോ ട്രാവലര്‍ അമിതവേഗതയിലായിരുന്നുവെന്നും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്നും പോലിസ് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ സീറ്റുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും അവ നീക്കം ചെയ്യാന്‍ വലിയ ബുദ്ധിമുട്ട് നേരിട്ടെന്നും പോലിസ് പറഞ്ഞു. നിരവധി യാത്രക്കാര്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയിരുന്നു.

വാഹനാപകടത്തിന് പിന്നാലെ നാട്ടുകാരും പോലിസും എക്സ്പ്രസ് വേയിലൂടെ കടന്നുപോയ മറ്റ് വാഹനയാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ പ്രാഥമികമായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജോധ്പുരിലേക്ക് കൊണ്ടുപോവുകയും ചെയ്തു.





Next Story

RELATED STORIES

Share it